BREAKING NEWS


അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു

By sanjaynambiar
tyhjkll

കൊല്ലം ജില്ലയിലെ അഞ്ചൽ-പുനലൂർ പാതയിൽ മാവിളയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്.ശ്രുതിലക്ഷ്മി (16) കരവാളൂർ AMMHS-ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്,ജ്യോതിലക്ഷ്മി (21) ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്,​അക്ഷയ് (23) ഓട്ടോ ഡ്രൈവർ എന്നിവരാണ് മരണപ്പെട്ടത്

​പുലർച്ചെ മാവിളയിൽ വെച്ചായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.
​ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്ന് ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടം നടന്നയുടൻ തന്നെ ഓട്ടോ ഡ്രൈവറായ അക്ഷയ് മരണപ്പെട്ടു. തുടർനടപടികൾ അഞ്ചൽ പോലീസ് സ്വീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *