BREAKING NEWS


കൊച്ചി മലയാറ്റൂർ കൊലപാതകം: ചിത്രപ്രിയയുടെ മരണ കാരണം ആന്തരീക രക്തസ്രാവം

By sanjaynambiar
lkju

കൊച്ചി: മലയാറ്റൂർ കൊലപാതകം: പ്രണയത്തർക്കം, ക്രൂരമായ മർദ്ദനം; അറസ്റ്റിലായ ആൺസുഹൃത്ത് കുറ്റം സമ്മതിച്ചു
​മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ (19) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ ആൺസുഹൃത്ത് അലൻ (23) അറസ്റ്റിലായി. പ്രണയബന്ധത്തിലെ സംശയങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

​ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. ചിത്രപ്രിയക്ക് മറ്റ് സൗഹൃദങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് അലനും ചിത്രപ്രിയയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തി.

​ അതിക്രൂരമായ കൊലപാതകം ​പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ചിത്രപ്രിയ അതിക്രൂരമായ മർദ്ദനത്തിനാണ്  ഇരയായതെന്ന് വ്യക്തമാക്കുന്നു.​മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലയിൽ ഒന്നിൽ കൂടുതൽ അടിയേറ്റതിന്റെ മുറിവുകളും ആന്തരിക രക്തസ്രാവവും കണ്ടെത്തി.ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

​അടുത്തുള്ള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ചിത്രപ്രിയയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ മലയാറ്റൂരിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിത്രപ്രിയയും അലനും ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഞായറാഴ്ച പുലർച്ചെ 1.53-നുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അലനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും, ചിത്രപ്രിയയെ സ്ഥലത്ത് കൊണ്ടുവിട്ട ശേഷം മടങ്ങി എന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്. എന്നാൽ, മൃതദേഹം കണ്ടെത്തിയതോടെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോൾ അലൻ കുറ്റം സമ്മതിക്കുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *