BREAKING NEWS


Malappuram

രോഗം വന്നപ്പോൾ കുഞ്ഞിന് ചികിത്സ നൽകിയില്ല; ഒരു വയസ്സ്കാരന്റെ മരണത്തിൽ അന്വേഷണം
Malappuram, Kerala News, Latest news

രോഗം വന്നപ്പോൾ കുഞ്ഞിന് ചികിത്സ നൽകിയില്ല; ഒരു വയസ്സ്കാരന്റെ മരണത്തിൽ അന്വേഷണം

മലപ്പുറം: കാടാമ്പുഴയിൽ ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അക്യുപഞ്ചർ ചികിത്സ നൽകുന്ന യുവതിയുടെ മകനാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ മതിയായ ചികിത്സ നൽകാതിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും മാതാപിതാക്കൾ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
ബസിൽ വെച്ച് ലൈംഗികാതിക്രമം; സവാദ് വീണ്ടും പിടിയിൽ
Malappuram, Kerala News

ബസിൽ വെച്ച് ലൈംഗികാതിക്രമം; സവാദ് വീണ്ടും പിടിയിൽ

മലപ്പുറം: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് വീണ്ടും അറസ്റ്റിലായി. കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി നൽകിയ പരാതി. സമാനമായ കേസിൽ 2023 ൽ സവാദ് അറസ്റ്റിലായിരുന്നു. നേടുമ്പാശ്ശേരിയിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്നുണ്ടായിരുന്ന പരാതി....
നിലമ്പൂർ വിധിയെഴുതി: പോളിംഗ് 73.26 ശതമാനം
Malappuram, Election, Kerala News

നിലമ്പൂർ വിധിയെഴുതി: പോളിംഗ് 73.26 ശതമാനം

മലപ്പുറം: നിലമ്പൂർ ഉപാതിരഞ്ഞെടുപ്പിൽ 73.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 263 പോളിംഗ് ബൂത്തുകളിലായി രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരുന്നു പോളിംഗ്. 2021 ലെ പോളിംഗ് അനുസരിച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. 2021 ൽ 76.5 ശതമാനമായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാർ രാവിലെ മുതൽ ബൂത്തുകളിൽ സജീവമായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. 'ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്' എന്നും അദ്ദേഹം പറഞ്ഞു. 'യുഡിഎഫിന് ചരിത്രപരമായ ഭൂരിപക്ഷം കൈവരും, യുഡിഎഫിന്റെ വോട്ടിൽ വിള്ളൽ ഉണ്ടാകില്ല' എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. ജനമനസുകളിൽ വ്യാപക പിന്തുണയുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി അൻവർ പറഞ്ഞു....
Local News, Malappuram

പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി

മലപ്പുറം: പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി - 46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചമ്രവട്ടം ജം​ഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എസ്.ഐമാരായ ആര്‍.യു. അരുണ്‍, എസ്. രാജേഷ്, എ.എസ്.ഐ. എലിസബത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍ വിശ്വന്‍, സജുകുമാര്‍, നാസര്‍, പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ...
Malappuram

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി Ponnani Hospital

Ponnani Hospital ഗർഭിണിക്ക് രക്തം മാറി നൽകിയെന്ന് പരാതി. പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയരുന്നത്. യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 25-നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. https://www.youtube.com/watch?v=_pn8hDa2TzU&t=39s നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൂന്ന് യൂണിറ്റ് ബ്ലഡ് വേണം എന്ന് ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടു. Also Read : https://steelblue-ferret-311405.hostingersite.c...
Malappuram

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി; ഹരിദാസിൽ നിന്ന് പൊലീസ് മൊഴിയെടുക്കും Haridas

Haridas മെഡിക്കൽ ഓഫീസർ നിയമനത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസിൽ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. കന്റോൺമെന്റ് പൊലീസ് മലപ്പുറത്തെത്തിയാണ് മൊഴിയെടുക്കുന്നത്. ഇതിനായി ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്ത് എത്തിയിട്ടുണ്ട്. https://www.youtube.com/watch?v=n2iNLM_whCk ആരോഗ്യ കേരള മിഷന്റെ ഓഫീസിൽ നിന്ന് നിയമനം സംബന്ധിച്ചുള്ള കൂടുതൽ രേഖകള്‍ പൊലീസ് ആവശ്യപ്പെടും. സെക്രട്ടേറിയേറ്റ് അനക്സിന് സമീപത്ത് വച്ച് ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി. Also Read : https://steelblue-ferret-311405.hostingersite.com/kerala-bank-has-been-awarded-nationally-for-the-third-year-in-a-row/ ഇത് ഉറപ്പിക്കാൻ അഖിൽ മാത്യുവിന്‍റെയും ഹരിദാസിന്‍റെയും മൊബൈൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മ...
Malappuram

സിനിമ കാണാന്‍ ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ നിന്നെടുക്കാൻ തിയേറ്റര്‍ ഉടമ; പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി Cinemas

Cinemas സിനിമാ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ തിരിച്ചയച്ച സംഭവത്തില്‍ നഷ്ട പരിഹാരത്തിന് ഉത്തരവ്. തിയേറ്റര്‍ ഉടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കുബോള്‍ 23.60 രൂപ അധികം വാങ്ങിക്കുന്നുവെന്നും ഈ പണം തിയേറ്റര്‍ ഉടമയും ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. https://www.youtube.com/watch?v=YRZQQpA_0Ko&t=69s മഞ്ചേരി കരുവബ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ 2022 നവംബര്‍ 12 ന് സുഹൃത്തുമൊന്നിച്ച്‌ മഞ്ചേരിയിലെ 'ലാഡര്‍' തിയേറ്ററില്‍ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ നിന്നും ടിക്കറ്റ് വാങ്ങ...
Malappuram

വിവാഹത്തലേന്ന് വരന്റെ വീട്ടില്‍ മുന്‍ കാമുകിയുടെ ആക്രമണം, മാതാപിതാക്കളടക്കമുള്ളവര്‍ക്ക് പരിക്ക് Marriage

Marriage ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടില്‍ കയറി വരന്റെ മുൻകാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അക്രമം. വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തു. രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://www.youtube.com/watch?v=_MjWKjLUKXg ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്ന് മുൻ വനിതാ സുഹൃത്തും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം വരന്റെ വീട്ടിലെത്തിയത്. യുവാവ് തട്ടാൻപടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും സംഘം ആരോപിച്ചു. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതി പ്രകാരം യുവതിയടക്കം കണ്ടാലറി...
Kerala News, Malappuram

മലപ്പുറത്ത് വീട്ടിലെ മാലിന്യക്കുഴിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി DeadBody

DeadBody തുവ്വൂരില്‍ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തുവ്വൂര്‍ പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിക്ക് മുകളില്‍ മെറ്റല്‍ കൂട്ടിയിട്ടിട്ടുണ്ട്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. https://www.youtube.com/watch?v=J-bTdNwAAy0&t=40s തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച്‌ വരികയാണ്. വിഷ്ണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്ത കൂട്ടത്തില്‍ വിഷ്ണുവും ഉണ്ടായിരുന്നതായാണ് വിവരം. വിഷ്ണുവുമായി സുജിതയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നാണ്...
Breaking News, Kerala News, Latest news, Malappuram

മലപ്പുറത്തിന്റെ സന്ധ്യകള്‍ക്ക് കരിഞ്ഞ മാംസത്തിന്റെ മണമെങ്ങനെ വന്നു? എറ്റവും കൂടുതല്‍ രോഗികള്‍ എങ്ങനെ മലപ്പുറത്തുണ്ടാവുന്നു, കുറിപ്പ് വൈറലാകുന്നു…

ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ തുടര്‍ കഥ ആവുന്ന പശ്ചാത്തലത്തിലാണ് ഏറെ ചിന്തിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. നെല്ലിക്കുത്ത് ഹനീഫ. എന്ന വ്യക്തിയുടെ പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്… മലപ്പുറം ജില്ലയുടെ പൊതു നിരത്തിന്റെ പരിസരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ സന്ധ്യകള്‍ക്കെപ്പോഴും കരിഞ്ഞ മാംസത്തന്റെ മണമാണ്. കേരളത്തില്‍ ''അറേബ്യന്‍ ഫുഡ് ക്വാര്‍ട്ട് അഥവാ മന്തിക്കടകള്‍'' ഏറെയുള്ളത് മലപ്പുറത്താണ്.! ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഇതര ജില്ലകളെ അപേക്ഷിച്ച് 'ഹൃദ്‌രോഗം, പ്രഷര്‍-ഷുഗര്‍, കിഡ്‌നി ഡിസീസ്, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗികള്‍' ഏറ്റവും കൂടുതലുള്ളതും മലപ്പുറത്ത് തന്നെ.! അതോടൊപ്പം, ഈ രണ്ട് പ്രത്യേകതകളുടേയും ഉപോത്പ്പന്നം എന്ന് പറയാവുന്ന തരത്തില്‍, മറ്റൊരു പ്രത്യേകത കൂടി മലപ്പുറത്തിനുണ്ട്. വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളില്‍, കരോക്കാ സം...