BREAKING NEWS


Idukki

കട്ടപ്പന-തേനി തുരങ്കപാതയും റെയർ എർത്ത് ഇടനാഴിയും; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
Thiruvananthapuram, Idukki, Latest news

കട്ടപ്പന-തേനി തുരങ്കപാതയും റെയർ എർത്ത് ഇടനാഴിയും; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: ഇടുക്കി ജില്ലയുടെ വികസനക്കുതിപ്പിന് വഴിതുറക്കുന്ന കട്ടപ്പന-തേനി തുരങ്കപാതയ്ക്കുള്ള സാധ്യതാ പഠനത്തിന് പത്ത് കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന ബജറ്റിലാണ് ഈ സുപ്രധാന പ്രഖ്യാപനം. കൂടാതെ വിഴിഞ്ഞം മുതൽ കൊച്ചി വരെ നീളുന്ന റെയർ എർത്ത് ഇടനാഴിക്കും (Rare Earth Corridor) ബജറ്റിൽ പച്ചക്കൊടി കാട്ടി.വിദ്യാഭ്യാസവും തൊഴിലും ​വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ ₹851.46 കോടി രൂപയാണ് അനുവദിച്ചത്. സ്കൂൾ കുട്ടികളുടെ സൗജന്യ യൂണിഫോം പദ്ധതിക്കായി ₹150 കോടിയും, കൈറ്റ് (KITE) പദ്ധതിക്ക് ₹38.5 കോടിയും നീക്കിവെച്ചു. പാലാ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് ₹11 കോടിയും കോളേജ് സ്പോർട്സ് ലീഗിനായി ₹2 കോടിയും ലഭിക്കും. കല, കായികം, സംസ്കാരം ​ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL): ₹10.4 കോടി. ​ചലച്ചിത്ര അക്കാദമി: ₹16 കോടി. ​സംഗീത നാടക അക്കാദമി: ₹15 കോടി. ​എം.ടി മെമ്മോറിയൽ കേന്ദ്രം: ₹1.5 കോടി. ​മ...
മഞ്ഞിൽ പൊതിഞ്ഞ് കൊളുക്കുമല; അവധിക്കാലം ആഘോഷിക്കാൻ സഞ്ചാരികളുടെ വൻതിരക്ക്
Idukki, Kerala News, Latest news, Topnews

മഞ്ഞിൽ പൊതിഞ്ഞ് കൊളുക്കുമല; അവധിക്കാലം ആഘോഷിക്കാൻ സഞ്ചാരികളുടെ വൻതിരക്ക്

രാജകുമാരി: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ ഇടുക്കിയിലെ കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 11,214 പേരാണ് മലമുകളിലെ സൂര്യോദയവും തേയിലത്തോട്ടങ്ങളുടെ ഭംഗിയും ആസ്വദിക്കാനെത്തിയത്. ക്രിസ്മസ് ദിനത്തിൽ 2,244 പേരും ഡിസംബർ 27-ന് റെക്കോർഡ് എണ്ണമായ 3,060 പേരും കൊളുക്കുമല സന്ദർശിച്ചു. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിലെ ഹോട്ടലുകളും ഹോംസ്റ്റേകളും പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ട നിലയിലാണ്. പുതുവത്സരത്തോടനുബന്ധിച്ച് തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. സൂര്യോദയവും ഉയരവും: സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമല, ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങൾക്ക് പേരു കേട്ടതാണ്. ഇവിടത്തെ മനോഹരമായ സൂര്യോദയ കാഴ്ച സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. പാരമ്പര്യത്തിന്റെ ചായരുചി: 1935-ൽ ഇംഗ്ലണ്ടിൽ ...
പോക്സോ കേസ്: 9 വയസ്സുകാരിയെ ലൈംഗികാതിക്രമം ചെയ്ത അയൽവാസിക്ക് 5 വർഷം കഠിനതടവും പിഴയും
Crime, Idukki

പോക്സോ കേസ്: 9 വയസ്സുകാരിയെ ലൈംഗികാതിക്രമം ചെയ്ത അയൽവാസിക്ക് 5 വർഷം കഠിനതടവും പിഴയും

ഇടുക്കി: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 41 വയസ്സുള്ള അയൽവാസിക്ക് അഞ്ച് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി. ആണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസിയായ ചന്ത്യത് വീട്ടിൽ ചെല്ലപ്പൻ്റെ മകൻ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്. ​2024-ലെ ഓണാവധിക്കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിലെത്തിയപ്പോൾ അയൽവാസിയായ പ്രതിയുടെ മകളോടൊപ്പം കളിക്കാനായി വീട്ടിൽ ചെന്ന സമയത്താണ് അതിക്രമം ഉണ്ടായത്. പ്രതിയുടെ വീടിൻ്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പെൻസിൽ എടുക്കാനായി പ്രതിയുടെ മകൾ റൂമിലേക്ക് പറഞ്ഞുവിട്ടു. ഈ സമയം മുറിയിൽ വെച്ച് ഗിരീഷ് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൻ്റെ വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും സ്വന്തം മ...
ജനവാസമേഖലയിൽ വീണ്ടും പടയപ്പ; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു
Idukki

ജനവാസമേഖലയിൽ വീണ്ടും പടയപ്പ; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു

  ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും വഴിയോരക്കടകളും ആന തകര്‍ത്തു. കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ജനവാസ മേഖലയിൽ പടയപ്പയുടെ പരാക്രമം നടന്നത്. നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനയെ തുരത്തുകയായിരുന്നു. ആന സമീപ പ്രദേശത്തു തന്നെയുണ്ടെന്നും ഉടന്‍ തന്നെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇടക്കിടെ കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി പരാക്രമം നടത്തുന്നത് ആളുകളിൽ ആശങ്കയായി മാറിയിട്ടുണ്ട്.  ...
സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക
Alappuzha, Ernakulam, Idukki, Kannur, Kasaragod, Kerala News, Kollam, Kottayam, Kozhikode, Latest news, Malappuram, Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad

സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക

സംസ്ഥാനത്ത് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഭാഗികമായി മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. പല ഇടങ്ങളിലും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് യാത്രാ സംവിധാനങ്ങൾ തളർത്തപ്പെട്ടു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായെങ്കിലും സമര അനുകൂലികൾ വട്ടമിട്ട് ബസുകൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന യാത്രക്കാർ തിരിച്ചു പോകാനാവാതെ കാത്തുനിൽക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായി മുടങ്ങി. നിരത്തുകളിൽ ചുരുക്കം ഓട്ടോറിക്ഷകൾ മാത്രമാണ് ഓടുന്നത്. അടിയന്തരമായ ആരോഗ്യപരിശോധനയ്ക്കായി ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന രോഗികൾക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട...
മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം; റവന്യൂ മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ
Idukki, Kerala News, Top News

മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം; റവന്യൂ മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ

മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം. മുല്ലപ്പെരിയാർ ഡാം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പെരിയാറിന്റെ തീരങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ ഷിബു കെ തമ്പി . റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ വിവി​ഗ്നേശ്വരിയ്ക്ക് എന്നിവർക്ക് നിവേദനം നൽകി. നിലവിൽ മുല്ലപ്പെരിയാർ പ്രദേശത്ത് ഡാമിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, വഴിവിളക്കുകൾ ഇല്ലാത്തത് രാത്രിയാത്രക്കാരെയും പ്രദേശവാസികളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാത്രിയാവുന്നതോടെ ആശുപത്രിയിലോ മറ്റ് സർവീസുകളോ ഉപയോ​ഗിക്കേണ്ട സാഹചര്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ജനപ്രതിനിധികളുടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്....
പീരുമേട്ടിലെ സീതയുടെ മരണം: പ്രത്യേക അന്വേഷണസംഘം  അന്വേഷിക്കും
Idukki, Death, Kerala News

പീരുമേട്ടിലെ സീതയുടെ മരണം: പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും

ഇടുക്കി: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ആദ്യം കാട്ടാന ആക്രമണത്തിൽ മരിച്ചെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് സീതയുടെ ശരീരത്തിൽ അസ്വാഭാവികമായ മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകം ആണെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞു. ഭർത്താവ് ബിനുവിനെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും കാട്ടാന ആക്രമണം മൂലമാണ് സീത മരിച്ചതെന്ന് ഭർത്താവ് ബിനു പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി നാല് ആഴ്ചയ്ക്കകം സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിലാണ് നടപടി....
ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു
Idukki

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു

കുമളി: ഇടുക്കി അണക്കരയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കിൽ ഇടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17) ഷാനെറ്റ് ഷിജു(17) എന്നിവരാണ് മരിച്ചത്. ജീപ്പിൽ ഇടിച്ച ഉടൻ കുട്ടികൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Idukki, Kerala News

മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായുള്ള സാധനങ്ങൾ കൊണ്ടു പോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ, തമിഴ് നാട് ഇതിന് തയ്യാറാകാതെ വന്നതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ മൂലം പരിശോധന നടന്നില്ല. കേന്ദ്ര ജനകമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനായർ സതീഷ് കുമാർ അധ്യക്ഷനായ സമിതിയിൽ സംസ്ഥാന ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസ്സിസ്റ്റൻറ് എൻജിനീയർ കിരൺ, തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കണ്ണൻ എന്നിവരാണ് അംഗങ്ങൾ. ...
Idukki

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം Idukki Dam

Idukki Dam ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി പോലീസ് ആയിരുന്നു നിലവിൽ കേസ് അന്വേഷിച്ചിരുന്നത്. ജൂലൈ 22നാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഇടുക്കി അണക്കെട്ടിൽ പ്രവേശിച്ച് ഹൈമാസ് ലൈറ്റുകളുടെ ചുവട്ടിൽ താഴിട്ട് പൂട്ടിയത്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. https://www.youtube.com/watch?v=83o97lQhyXM ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ...