BREAKING NEWS


Idukki

Idukki, Kerala News, Kollam, Pathanamthitta, Thiruvananthapuram, Weather

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. ബുറേവിയുടെ സ്വാധീനവും അറബിക്കടലിൽ ചക്രവാത ചുഴിയുടെ സ്വാധീനവും  തുടരുന്നതാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ  പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരും. ...
Idukki, Kerala News, Latest news

50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇടുക്കി കാഞ്ചിയാറിൽ 50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. 2008ൽ നടന്ന കേസിലെ പ്രതിയായ ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്. കാഞ്ചിയാർ കൈപ്പറ്റയിൽ 50കാരിയായ കുഞ്ഞുമോളെയാണ് ഗിരീഷ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ ലോക്കൽപോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് ആണ് 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.ക്രൈംബ്രാഞ്ച് എസ് പി പികെ മധുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ക്രൈംബ്രാഞ്ച് സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ...
Idukki

ഭാര്യയെ ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ കഴുത്തറുത്തുകൊന്നു

തേയിലത്തോട്ടതിനുള്ളില്‍ ഒളിച്ച രാജയെ, കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയാണ് കണ്ടെത്തിയത് കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്. പ്രതിയായ രാജയെ(36) പൊലീസ് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴ...
Breaking News, Idukki, Politics

ചിഹ്നം ഇല്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ട്. മുന്നണിയാണ് ജയിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടും: പിജെ ജോസഫ്.

രണ്ടില എന്ന അഭിമാന ചിഹ്നവും കേരള കോണ്ഗ്രസ്സ് എം എന്ന പേരും പോയെങ്കിലും ശക്തമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പിജെ ജോസഫിന്റെ തീരുമാനം. രണ്ടില ലഭിക്കാത്തത് തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല,  ചിഹ്നത്തേക്കാള്‍ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്സുകാര്‍ക്ക് സുപ്രധാനമാണ് രണ്ടില ചിഹ്നം. പാര്‍ട്ടി പിളര്‍ന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്ബോള്‍ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്. ജോസ് കെ മാണിയ്ക്ക് ചിഹ്നം കിട്ടാതിരിക്കാൻ ജോസഫ് ആവത് ശ്രമിച്ചു പക്ഷെ നടന്നില്ല. കേരള കോണ്‍ഗ്രസ്കാര്‍ക്ക് രണ്ടില ചിഹ്നം ഒരു വികാരമല്ലെ എന്ന ചോദ്യത്തിന് ജോസഫ് വിഭാഗം നേതാക്കള്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്. കേരള കോണ്ഗ്രസ്സിന്റെ വികാരമായ ചിഹ്നമില്ലെങ്കിലും പ്രവര്‍ത്തകര്‍ കൂടെയുണ്ടെന്നാണ് ജോസഫ് വ...