ദുരിതബാധിതർക്കു ആശ്വാസമായി ‘സ്നേഹ ഭവനങ്ങൾ’; മുസ്ലീം ലീഗ് നിര്‍മിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറി;
മലപ്പുറം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിർമ്മിച്ച സ്നേഹ ഭവനങ്ങളുടെ ആദ്യഘട്ട താക്കോൽദാനം നടന്നു. സാദിഖലി തങ്ങൾയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് വീടുകൾ കൈമാറിയത്. ആകെ 105 വീടുകളിൽ നിർമാണം പൂർത്തിയായ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കറിൽ പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമ്മിച്ചിട്ടുണ്ട്. എട്ട് സെന്റിൽ 1060 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഓരോ വീടിലും മൂന്ന് ബെഡ്റൂം, രണ്ട് ബാത്ത്റൂം, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ടാംഘട്ട നിർമാണം ആരംഭിച്ചതായും മേയ് 30നകം ശേഷിക്കുന്ന വീടുകളും പൂർത്തിയാക്കുമെന്നുമാണ് നേതൃത്വം അറിയിച്ചത്.
അതേസമയം, പദ്ധതിയെ വിമർശിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്തെത്തി. 105 വീടുകൾ വാഗ്ദാനം ചെയ്തതിൽ 51 എണ്ണം മാത്രമാണ് ഇപ്പോൾ നൽകിയതെന...










