BREAKING NEWS


Wayanad

”പൊതു പ്രവർത്തനം തുടരും, എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട”; പി വി അൻവർ
Kerala News, Politics, Wayanad

”പൊതു പ്രവർത്തനം തുടരും, എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട”; പി വി അൻവർ

യുഡിഎഫിനൊപ്പം മുന്നോടു പോകാനുള്ള സാഹചര്യം ഉണ്ടെങ്കിൽ മുന്നോട്ടു പോകും. കണ്ണു തുറന്നു കാണൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം. ''എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട, പൊതു പ്രവർത്തനം തുടരുമെന്ന് പി വി അൻവർ''. എൽഡിഎഫ് ക്യാമ്പിൽ നിന്നാണ് വോട്ട് ചോരുന്നതെന്നും പി വി അൻവർ പറഞ്ഞു. പിണറായിസത്തിന് അവസാന ആണി അടിക്കും. പിണറായിസം അവസാനിപ്പിക്കാൻ എന്തും ചെയ്യുമെന്നും അൻവർ വ്യക്തമാക്കി. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്നും യുഡിഎഫ് നേതൃത്വം കണ്ണ് അടച്ച് ഇരുട്ടാക്കരുതെന്നും അൻവർ പറഞ്ഞു. യുഡിഎഫ് സഹകരണം പിന്നീട് ആലോചിക്കാം എന്ന് അൻവർ. യുഡിഎഫ് ൽ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ട്. സ്വരാജ് തോറ്റ് കിടക്കുകയായിരുന്നു. ഈ ക്രോസ് വോട്ട് ആണ് നില മെച്ചപ്പെടുത്തിയത്. ആരുമായും ചർച്ച നടത്തുമെന്ന് അൻവർ. പിണറായിസമാണ് നാടിൻ്റെ പ്രശ്നം. അതിനെതിരെ എന്ത...
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
Wayanad, Kerala News, Top News

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂ...
വാഹന പരിശോധന; ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
Wayanad, Kerala News, Politics, Top News

വാഹന പരിശോധന; ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിലമ്പൂരില്‍ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറില്‍ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് റിപ്പോര്‍ട്ട് തേടിയത്. കണ്ണൂര്‍ സ്വദേശി എഎം ഹമീദ് കുട്ടി നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ജനപ്രതിനിധികളുടെ പദവി റദ്ദാക്കണം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് കുറ്റകൃത്യമാണ്, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അറിയാവുന്ന ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി, തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു പരാതി. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിലമ്പൂരില്‍ രാഹുല്‍ മാങ്...
Wayanad

വയനാട് ജീപ്പ് അപകടം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ Wayanad jeep accident

Wayanad jeep accident വയനാട് മക്കിമല ജീപ്പ് അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. അപകടം സംഭവിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരി‍ഞ്ഞ് നോക്കിയിട്ടില്ലെന്നാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ പരാതി. https://www.youtube.com/watch?v=fgF04dOuT20 അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഉമാദേവി കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. ഇനി ആഴ്ചകളോളം സമ്പൂര്‍ണ വിശ്രമം ആവശ്യമാണ്. ഇവരെപ്പോലെ തന്നെയാണ് അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മറ്റുള്ളവരുടെയും സ്ഥിതി. പരിക്കേറ്റവരെ പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ ജോലിയുപേക്ഷിച്ച് വീട്ടില്‍ നില്‍ക്കണം. മരുന്നുകളും ഇടക്കിടെയുള്ള ആശുപത്രി യാത്രയും മറ്റും ഒരോ കുടുംബത്തിലും ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത സാധാരണക്കാരായ ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോഴും തനേക്കാളുപരി മ...
Wayanad

കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി; രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കടുവാഭീതിയില്‍ മറ്റൊരു പ്രദേശം കൂടി. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ബീനാച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് കടുവാശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി പ്രദേശത്തെ ജനങ്ങള്‍ രാത്രിയായാല്‍ പുറത്തിറങ്ങാതെ കഴിയുകയാണ്. ബീനാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ ഒരു മാസത്തിനിടെ നാല് തവണയാണ് കടുവയെത്തിയത്. ബത്തേരി കട്ടയാട് പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസുള്ള ആടിനെയും കടുവ കൊന്ന് തിന്നിരുന്നു. ഇതിന് പിന്നാലെ മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ടുപന്നിയെയും കടുവ ഭക്ഷിച്ചിരുന്നു. ​കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെ തിങ്കളാഴ്ച പുലര്‍ച്ചെ ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പള്ളിയുടെ പുറകുവശത്തെ ജനവാസ മേഖലയിലും കടുവയെത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍പാടുകള്...