BREAKING NEWS


Alappuzha

പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Alappuzha

പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ തമ്മിൽത്തല്ലി പ്രവർത്തകർ. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പുതുയുഗ യാത്ര ഇന്നലെ ചെങ്ങന്നൂർ എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. സേവാദൾ പ്രവർത്തകരെയാണ് കോൺഗ്രസ് അണികൾ കയ്യേറ്റം ചെയ്തത്....
കാണാതായ പ്രവാസി യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി; അത്ഭുതകരമായ രക്ഷപ്പെടൽ
Accident, Alappuzha, Breaking News

കാണാതായ പ്രവാസി യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി; അത്ഭുതകരമായ രക്ഷപ്പെടൽ

മാന്നാർ: രണ്ടുദിവസം മുൻപ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്തെ പത്തടി താഴ്ചയുള്ള ചതുപ്പിൽ നിന്നും കണ്ടെത്തിയത്. രാത്രി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ​കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തിയ വിഷ്ണു, ഞായറാഴ്ച‌ വൈകിട്ട് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയിരുന്നു. അവിടെനിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മകനെ കാണാനില്ലെന്നു കാട്ടി പിതാവ് രമണൻ നായർ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് വഴിത്തിരിവുണ്ടായത്. ​വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ നടത്തിയ പരിശോധനയിൽ പൂക്കൈതച്ചിറ ഭാഗത്ത...
പുന്നമടയിൽ ആവേശപ്പോരാട്ടം ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, മുഖ്യമന്ത്രി രണ്ടു മണിക്ക് ചെയ്യും ഉദ്ഘാടനം
Alappuzha

പുന്നമടയിൽ ആവേശപ്പോരാട്ടം ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, മുഖ്യമന്ത്രി രണ്ടു മണിക്ക് ചെയ്യും ഉദ്ഘാടനം

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ ആവേശത്തിര ഉയരുന്ന നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി മുഖ്യാതിഥിയാകും.കായലിന്റെ 1150 മീറ്റര്‍ നീളത്തില്‍ നാലു ട്രാക്കുകളായാണ് മത്സരം. രാവിലെ 11 മുതല്‍ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. 21 ചുണ്ടന്‍വള്ളങ്ങള്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ രാവിലെ മുതല്‍ ട്രാക്കുണരും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള...
കുട്ടനാടിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രം,  ബഹുമുഖ പദ്ധതികളുടെ റിപ്പോർട്ട്‌ ഉടൻ
Alappuzha

കുട്ടനാടിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രം,  ബഹുമുഖ പദ്ധതികളുടെ റിപ്പോർട്ട്‌ ഉടൻ

കൊച്ചി : കുട്ടനാട്ടിൽ മത്സ്യകൃഷി വ്യാപിപ്പിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബഹുമുഖ പദ്ധതികൾ. ആധുനികവും പരമ്പരാഗതവുമായ കൃഷി രീതികളിൽ മത്സ്യ കർഷകർക്ക് പരിശീലനം നൽകും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടു മത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്‌ളോക് മത്സ്യകൃഷി (മത്സ്യ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗപ്പെടുത്തിയുള്ള കൃഷി)എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. വിശദ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.അപ്പർ, ലോവർ കുട്ടനാടിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസൃതമായി ശുദ്ധജലത്തിലും ഓരുജലാശയത്തിലും പ്രത്യേക പദ്ധതികൾ വരും. ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര ഏജൻസികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി.കെ) എന്നിവയുടെ സാങ്കേതിക പിന്തുണയുണ്...
വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്ക് ജനപ്രവാഹം; വേലിക്കകത്ത് വീട്ടിൽ വി എസ് എത്തി
Top News, Alappuzha, Kerala News, Latest news, Politics

വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്ക് ജനപ്രവാഹം; വേലിക്കകത്ത് വീട്ടിൽ വി എസ് എത്തി

വി എസ് അച്യുതാനന്ദന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തി. 22 മണിക്കൂർ പിന്നിട്ട യാത്രയാണ് വേലിക്കകത്ത് വീട്ടിൽ എത്തിയത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്. വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്കും ജനപ്രവാഹം. ജനങ്ങളുടെ സ്നേഹച്ചൂടിൽ വെയിലും മഴയും തോറ്റു. ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിൽ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയ...
സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക
Alappuzha, Ernakulam, Idukki, Kannur, Kasaragod, Kerala News, Kollam, Kottayam, Kozhikode, Latest news, Malappuram, Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad

സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക

സംസ്ഥാനത്ത് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഭാഗികമായി മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. പല ഇടങ്ങളിലും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് യാത്രാ സംവിധാനങ്ങൾ തളർത്തപ്പെട്ടു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായെങ്കിലും സമര അനുകൂലികൾ വട്ടമിട്ട് ബസുകൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന യാത്രക്കാർ തിരിച്ചു പോകാനാവാതെ കാത്തുനിൽക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായി മുടങ്ങി. നിരത്തുകളിൽ ചുരുക്കം ഓട്ടോറിക്ഷകൾ മാത്രമാണ് ഓടുന്നത്. അടിയന്തരമായ ആരോഗ്യപരിശോധനയ്ക്കായി ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന രോഗികൾക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട...
ഓമനപ്പുഴ കൊലപാതകം; മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മാെഴി
Alappuzha, Crime, Death, Kerala News, Latest Video, Top News

ഓമനപ്പുഴ കൊലപാതകം; മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മാെഴി

മാരാരിക്കുളം ഓമനപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് മകള്‍ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മൊഴി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ ജോസ്‌മോന്‍ ആണ് മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ ഇന്നലെ രാത്രി 11 മണിയോടെ സ്വന്തം വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്‌മോന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതി...
ഓമനപ്പുഴ കൊലപാതകം; അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Alappuzha, Crime

ഓമനപ്പുഴ കൊലപാതകം; അമ്മയും അമ്മാവനും കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. അമ്മ ജെസി മോളും അമ്മാവൻ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. വീട്ടുകാർക്ക് മുന്നിൽവെച്ചാണ് മകൾ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവും മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ജാസ്മിനെ പിതാതവ് തോർത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ...
ആലപ്പുഴയിൽ പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി
Alappuzha, Crime, Kerala News

ആലപ്പുഴയിൽ പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടെന്ന കാരണത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടേഴ്സിന് തോന്നിയ സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പോലീസിന് നൽകിയ മൊഴി. ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടേഴ്സ് പോലീസിനെ വിവരം അറിയിച്ചു. വീട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെ ജോസ്മോൻ കുറ്റം സമ്മതിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു എയ്ഞ്ചൽ. ഭർത്താവുമായി പിണങ്ങി രണ്ടുമാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം....
ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Alappuzha, Kerala News

ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. സ്കൂൾ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറുകയായിരുന്നു. അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ബാത്ത്‌റൂമിന്റെ ജനലില്‍ തോര്‍ത്ത് കെട്ടി അതില്‍ തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....