അമ്പലപ്പുഴ പാൽപായസത്തിന്റെ വില 10 വർഷങ്ങൾക്ക് ശേഷം വർധിപ്പിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
പാൽപായസം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. അത് അമ്പലപ്പുഴ പാൽപായസമാണെങ്കിലോ രുചിയേറും... എന്നാലിനി വിലയിലേയും ക്വാണ്ടിറ്റിയിലേയും അതുപോലെ ഓൺലെെൻ ബുക്കിംഗിലൂടെയും പായസം വാങ്ങാൻ കഴിയും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമുള്ളത്. ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകുന്ന പാൽപായസമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ കൂടുതൽ പ്രസിദ്ധിയിലേക്ക് എത്തിച്ചത്. എന്നാൽ, 10 വർഷത്തിന് ശേഷം പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയില്‍ നിന്ന് 260 രൂപയായി ഉയര്‍ത്തും. ദിവസവും തയ്യാറാക്കുന്ന പാല്‍പ്പായസത്തിന്റെ അളവു വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍, എല്ലാ ദിവസവും 225 ലിറ്റര്‍ പായസമാണ് തയാറാക്കുന്നത്. ഇത് വ്യാഴം, ഞായര്‍, മറ്റ് വിശ...




