BREAKING NEWS


Around Us

WAYANAD LANDSLIDE വയനാട് കള്ളാടി ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി; തെരച്ചിൽ ദൗത്യം അവസാനിച്ചു
Around Us, Breaking News, Kerala News, Latest news, Wayanad

WAYANAD LANDSLIDE വയനാട് കള്ളാടി ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി; തെരച്ചിൽ ദൗത്യം അവസാനിച്ചു

മേപ്പാടി: WAYANAD LANDSLIDE നാടിനെ നടുക്കിയ വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ നിർണായകമായ അവസാന വിവരം പുറത്തുവന്നു. കാണാതായിരുന്ന അവസാനത്തെ വ്യക്തിയായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹവും കണ്ടെത്തിയതോടെ ദിവസങ്ങളായി തുടരുന്ന തെരച്ചിൽ ദൗത്യം ഔദ്യോഗികമായി അവസാനിപ്പിച്ചു. ദുരന്തസ്ഥലമായ മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ താഴെ, പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 8-ന് രാവിലെ ഏകദേശം 11.30-ഓടെയാണ് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്നുള്ള മീനാക്ഷി പാലത്തിന് സമീപം വൻ മണ്ണിടിച്ചിൽ ഉണ്ടായത്. നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലുണ്ടായ ഈ ദുരന്തത്തെ തുടർന്ന് സമീപ പ്രദേശങ്...
DEVANSH DEATH ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം: മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും; അന്വേഷണം നിർണായക ഘട്ടത്തിൽ.
Kannur, Breaking News, Crime, Kerala News, Latest news

DEVANSH DEATH ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം: മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും; അന്വേഷണം നിർണായക ഘട്ടത്തിൽ.

കണ്ണൂർ: DEVANSH DEATH  പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം അന്ന് ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. അനസ്തീഷ്യ നൽകിയ ഡോക്ടർ, ശിശുരോഗ വിദഗ്ധൻ, പ്ലാസ്റ്റിക് സർജൻ എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരാകുക. രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഈ മൂന്ന് ഡോക്ടർമാരുടെയും ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ ഞായറ...
KOTTAARAKKARA ഏഴ് പത്തിന് എത്തുന്ന സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കുട്ടികളായിരുന്നു അപകടത്തിൽപ്പെട്ടതെന്നും, വാഹനം എത്തുന്നതിന് രണ്ട് മിനിറ്റ് മുൻപാണ് അപകടം നടന്നതെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ.
Around Us, Breaking News, Kerala News, Kollam, Latest news

KOTTAARAKKARA ഏഴ് പത്തിന് എത്തുന്ന സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കുട്ടികളായിരുന്നു അപകടത്തിൽപ്പെട്ടതെന്നും, വാഹനം എത്തുന്നതിന് രണ്ട് മിനിറ്റ് മുൻപാണ് അപകടം നടന്നതെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ.

കൊല്ലം: KOTTARAKKARA കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്കിൽ നടന്ന ദാരുണ ടിപ്പർ ലോറി അപകടത്തിൽ വാഹനത്തിന്റെ അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. അപകടസമയത്ത് ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായിരുന്ന യുവതിയാണ് സംഭവത്തിന്റെ ഭീകരത വിവരിച്ചത്. "ടിപ്പർ അതിവേഗതയിലായിരുന്നു വന്നത്. പത്ത് പന്ത്രണ്ട് കുട്ടികൾ അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് മൂന്ന് കുട്ടികളെ മാറ്റാൻ കഴിഞ്ഞതുകൊണ്ടാണ് അവർ രക്ഷപ്പെട്ടത്. ബാക്കിയുള്ളവരിലേക്ക് ടിപ്പർ ഇടിച്ചുകയറി. ലോറിയിലുണ്ടായിരുന്ന മണ്ണെല്ലാം അവരുടെ ദേഹത്തേക്ക് വീണു," യുവതി പറഞ്ഞു. രാവിലെ ഏഴ് പത്തിന് എത്തുന്ന സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കുട്ടികളായിരുന്നു അപകടത്തിൽപ്പെട്ടതെന്നും, വാഹനം എത്തുന്നതിന് രണ്ട് മിനിറ്റ് മുൻപാണ് അപകടം നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. https://newsvigilmalayalam.com/kottarakkara-tipper...
Kottarakkara കൊട്ടാരക്കര ടിപ്പർ ലോറി അപകടം: മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
Accident, Around Us, Breaking News, Kollam

Kottarakkara കൊട്ടാരക്കര ടിപ്പർ ലോറി അപകടം: മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

  Kottarakkara കൊല്ലം ജില്ലയിലെ കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് പേർ മരിച്ചതായി മന്ത്രി P. C. Vishnunath സ്ഥിരീകരിച്ചു. മരിച്ചവരെ സ്വകാര്യ കോളേജ് അധ്യാപകൻ ഹരിലാൽ (54), കാർമൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി പാർഥിപ്, അജയകുമാർ (45) എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. രാവിലെ 7.15ഓടെ മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായിരുന്ന എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ഡ്രൈവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു കുട...
EXCLUSIVE!!  ഇഷ്ട ലാവണങ്ങൾ ഉറപ്പിക്കാൻ ലക്ഷങ്ങൾ മുടക്കും, ഒരു വർഷം കൊണ്ട് രണ്ടര ഇരട്ടി വരെ തിരികെ പിടിക്കും, എ ഒ പോസ്റ്റിനായി പിടിവലി തുടങ്ങി, മലയാലപ്പുഴ ഉറപ്പിക്കാൻ നടപടി നേരിട്ട  ഉദ്യോഗസ്ഥയും.
Special Report, Breaking News, Exclusive, Kerala News, Latest news, Pathanamthitta, Thiruvananthapuram

EXCLUSIVE!! ഇഷ്ട ലാവണങ്ങൾ ഉറപ്പിക്കാൻ ലക്ഷങ്ങൾ മുടക്കും, ഒരു വർഷം കൊണ്ട് രണ്ടര ഇരട്ടി വരെ തിരികെ പിടിക്കും, എ ഒ പോസ്റ്റിനായി പിടിവലി തുടങ്ങി, മലയാലപ്പുഴ ഉറപ്പിക്കാൻ നടപടി നേരിട്ട ഉദ്യോഗസ്ഥയും.

മനോജ്‌ വാസുദേവ് തിരുവനന്തപുരം: Malayalapuzha Temple ശബരിമല സീസൺ കാലങ്ങളിലടക്കം വൻവരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ എ ഒ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) തസ്തികക്കായി ലേലം വിളി. 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതുസ്ഥലം മാറ്റം മുന്നിൽ കണ്ടാണ് ഒമ്പതിലേറെ മഹാക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനുവേണ്ടി ഇപ്പോഴേ ഉദ്യോഗസ്ഥർ പിടിവലി തുടങ്ങിയത്. ഇഷ്ട ലാവണം ലഭിക്കാൻ ലക്ഷക്കണക്കിന് രൂപ മുടക്കാൻ ഇവർ തയ്യാറാണ്. കേവലം ഒരു വർഷത്തേക്കാണ് നിയമനം. ഇതിനായി 20 മുതൽ 35 ലക്ഷം രൂപ വരെ മുടക്കാൻ ചില ഉദ്യോഗസ്ഥർ തയ്യാറാണ്. ഒരു വർഷത്തെ കാലാവധി കഴിയുമ്പോൾ മുടക്കിയ തുകയുടെ രണ്ടര ഇരട്ടി വരെ തിരികെപ്പിടിക്കാൻ കഴിയുമെന്നതിനാലാണ് ഈ ക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനായുള്ള പിടിവലിയും തള്ളിക്കയറ്റവും. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ എ ഒ പോസ്റ്റ് ഒപ്പിക്കാൻ നേരത്തെ സസ്പെൻഷൻ നടപടി നേരിട്ട ആറൻമുള ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥ അടക്കം നാലു പേരാണ...
ദുരിതബാധിതർക്കു ആശ്വാസമായി ‘സ്നേഹ ഭവനങ്ങൾ’; മുസ്ലീം ലീഗ് നിര്‍മിച്ച  ഭവനങ്ങളുടെ താക്കോൽ കൈമാറി;
Wayanad

ദുരിതബാധിതർക്കു ആശ്വാസമായി ‘സ്നേഹ ഭവനങ്ങൾ’; മുസ്ലീം ലീഗ് നിര്‍മിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറി;

മലപ്പുറം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിർമ്മിച്ച സ്നേഹ ഭവനങ്ങളുടെ ആദ്യഘട്ട താക്കോൽദാനം നടന്നു. സാദിഖലി തങ്ങൾയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് വീടുകൾ കൈമാറിയത്. ആകെ 105 വീടുകളിൽ നിർമാണം പൂർത്തിയായ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കറിൽ പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമ്മിച്ചിട്ടുണ്ട്. എട്ട് സെന്റിൽ 1060 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഓരോ വീടിലും മൂന്ന് ബെഡ്റൂം, രണ്ട് ബാത്ത്റൂം, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ടാംഘട്ട നിർമാണം ആരംഭിച്ചതായും മേയ് 30നകം ശേഷിക്കുന്ന വീടുകളും പൂർത്തിയാക്കുമെന്നുമാണ് നേതൃത്വം അറിയിച്ചത്. അതേസമയം, പദ്ധതിയെ വിമർശിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്തെത്തി. 105 വീടുകൾ വാഗ്ദാനം ചെയ്തതിൽ 51 എണ്ണം മാത്രമാണ് ഇപ്പോൾ നൽകിയതെന...
പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Alappuzha

പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ തമ്മിൽത്തല്ലി പ്രവർത്തകർ. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പുതുയുഗ യാത്ര ഇന്നലെ ചെങ്ങന്നൂർ എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. സേവാദൾ പ്രവർത്തകരെയാണ് കോൺഗ്രസ് അണികൾ കയ്യേറ്റം ചെയ്തത്....
വയനാട് കോണ്‍ഗ്രസ് ഭവനപദ്ധതി തറക്കല്ലിടൽ നാളെ; രാഹുൽ ഗാന്ധി തറക്കല്ലിടീൽ കർമം നിർവഹിക്കും
Wayanad

വയനാട് കോണ്‍ഗ്രസ് ഭവനപദ്ധതി തറക്കല്ലിടൽ നാളെ; രാഹുൽ ഗാന്ധി തറക്കല്ലിടീൽ കർമം നിർവഹിക്കും

കുന്നമ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി കെപിസിസി വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് മേപ്പാടിയിലെ കുന്നമ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടൽ നിർവഹിക്കും. നൂറ് വീടുകളിൽ പകുതി  തറക്കല്ലിടലാണ് ആദ്യഘട്ടത്തിൽ നടക്കുകെന്ന് ടി സിദ്ധിഖ് എംഎൽഎ അറിയിച്ചു. നിർമാണത്തിന് മുമ്പ് പ്രദേശത്ത് ഭൂവൈജ്ഞാനിക പഠനങ്ങളും പരിശോധനകളും പൂർത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. മണ്ണൊലിപ്പോ വിള്ളലുകളോ ഇല്ലാത്ത സുസ്ഥിര മണ്ണിൽ ശാസ്ത്രീയ മാപ്പിംഗിലൂടെ ശുദ്ധജല സ്രോതസ്സുകൾ വരെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളായിരിക്കും നിർമ്മിക്കുക. മൂന്ന് കിടപ്പുമുറി, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്ത വെളിച്ചവും കാറ്റ...
പരാതിക്ക് പിന്നാലെ നടപടി: അനധികൃത നിർമ്മാണം പൊളിക്കാൻ ഉത്തരവ്
Ernakulam

പരാതിക്ക് പിന്നാലെ നടപടി: അനധികൃത നിർമ്മാണം പൊളിക്കാൻ ഉത്തരവ്

കൊച്ചി: എറണാകുളംകരിത്തോട് ഭാഗത്തെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. ചക്കരപ്പറമ്പ് 39-ാം ഡിവിഷനിലെ കണിയാപ്പള്ളി റോഡിലാണ് അനധികൃത നിർമ്മാണം ഉണ്ടായിരുന്നത്. മഴക്കാലങ്ങളിൽ വിവേകാനന്ദ റോഡ് ഉൾപ്പെടെയുള്ള പരിസരങ്ങളിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടർന്ന്  പൊതുപ്രവർത്തകൻ ജോർജ് പ്രദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കരിത്തോട് സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെങ്കിലും വർഷങ്ങളായി കയ്യേറ്റങ്ങളും മാലിന്യ കൂമ്പാരങ്ങളും കാരണം ശുചീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. തോടിന്റെ ഇരുവശങ്ങളിലും ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കരിങ്കൽക്കെട്ടിന് മുകളിൽ സ്വകാര്യ വ്യക്തികൾ മതിലുകൾ നിർമ്മിച്ചതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതായി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ അനധികൃത നിർമാണത്തിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കോർപ്പറേഷൻ ഇടപെട്ട് മതിൽ പൊളിക്ക...
ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Ernakulam

ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: എളമക്കരയിൽ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പെൺകുട്ടി ഒരു വർഷത്തോളമായി ലൈംഗികാതിക്രമത്തിനിരയായിരുന്നുവെന്നും മരണത്തിന് മണിക്കൂറുകൾ മുമ്പും പീഡനം നേരിട്ടതായും കണ്ടെത്തി. സംഭവത്തിൽ കേരള പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. പിതാവും സംശയനിഴലിലാണെന്ന് പൊലീസ് അറിയിച്ചു. നിരന്തരം മദ്യപിക്കുന്ന വ്യക്തിയായിരുന്നു പിതാവെന്നാണ് വിവരം. കുട്ടി പീഡനത്തിനിരയായ വിവരം അറിയില്ലെന്നതാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16-നാണ് വാടകവീട്ടിൽ പിതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വീട്ടിലില്ലാതിരുന്നതിനാൽ മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന...