BREAKING NEWS


ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By sanjaynambiar
boy

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. സ്കൂൾ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറുകയായിരുന്നു. അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ബാത്ത്‌റൂമിന്റെ ജനലില്‍ തോര്‍ത്ത് കെട്ടി അതില്‍ തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *