BREAKING NEWS


Tag: Boy

ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Alappuzha, Kerala News

ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. സ്കൂൾ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറുകയായിരുന്നു. അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ബാത്ത്‌റൂമിന്റെ ജനലില്‍ തോര്‍ത്ത് കെട്ടി അതില്‍ തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Breaking News, Latest news, World

സാറ്റ് കളിക്കിടയില്‍ ഒന്ന് ഉറങ്ങിയതാ, എഴുന്നേറ്റപ്പോഴേക്കും രാജ്യം തന്നെ മാറിപ്പോയി, സാറ്റ് കളിച്ചത് പക്ഷെ കണ്ടെയ്‌നറിലാണെന്ന് മാത്രം. 15 കാരന്‍ ഉറങ്ങി എഴുന്നേറ്റത് 3000 കിലോമീറ്റര്‍ അകലെ…..

ധാക്ക: ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്നറിനകത്ത് കയറി ഉറങ്ങിപ്പോയ ബാലന്‍ സഞ്ചരിച്ചത് 3,000 കിലോമീറ്റര്‍ !. ബംഗ്ലാദേശിലെ ചിറ്റഗോങ് തിറമുഖത്താണ് സംഭവം. 15-കാരനായ ഫഹീം ആണ് ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം സഞ്ചരിച്ച് മലേഷ്യയിലെ പോര്‍ട്ട് ക്ലാംഗിലെത്തിയത്. കരഞ്ഞ് അവശസനായാണ് കുട്ടിയെ കപ്പലിലെ കണ്ടെയ്നറില്‍ കണ്ടെത്തിയതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കണ്ടെയ്നറിനകത്ത് ശബ്ദം കേട്ടാണ് ജീവനക്കാര്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഫഹീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സ തുടരുകയാണെന്നുമാണ് വിവരം. തളര്‍ന്ന്, അമ്ബരപ്പോടെ കണ്ടെയ്നറിനകത്ത് നിന്നും പുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്. മനുഷ്യക്കടത്തല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ...