അബുദാബി: ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയ ഉപയോഗിച്ചവർക്കെതിരെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാൻ യു എ ഇ നാഷണൽ മീഡിയ ഓഫീസ് തീരുമാനിച്ചു.
സോഷ്യൽ മീഡിയ ഉപയോഗിച്ചവരിൽ ചിലർ അതിൽ പ്രസിദ്ധീകരിച്ചതും ആവർത്തിച്ചതുമായ ഉള്ളടക്കം നിരീക്ഷിച്ച്, അവലോകനം ചെയ്ത്, വിലയിരുത്തിയ ശേഷം, അവരെ റഫർ ചെയ്തതായി നാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഉത്തരവാദിത്തമുള്ള ഒരു മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സൃഷ്ടിപരമല്ലാത്ത ഉള്ളടക്കത്തിൽ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് നാഷണൽ മീഡിയാ ഓഫീസ് വ്യക്തമാക്കി.
മാധ്യമ ധാർമ്മികതയെയും മൂല്യങ്ങളെയും ബഹുമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്നും നാഷണൽ മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു.

