BREAKING NEWS


കെസിഎൽ;  ഹാട്രിക് നേട്ടവുമായി അജിനാസ്

By sanjaynambiar
AJINAS

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സീസണിലെ ആദ്യ ഹാട്രിക്കുമായി തൃശ്ശൂര്‍ താരം അജിനാസ് കെ. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് തൃശ്ശൂര്‍ താരം അജിനാസിന്റെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ ഹാട്രിക്കുള്‍പ്പെടെ താരം അഞ്ച് വിക്കറ്റെടുത്തു.

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് അജിനാസ് ഏവരെയും ഞെട്ടിച്ചത്. ഇന്നിങ്‌സിന്റെ 18-ാം ഓവറിലാണ് സംഭവം. ആദ്യ പന്തില്‍ കൊച്ചി നായ…നായകന്‍ സാലി സാംസണ്‍ അജിനാസിനെ സിക്‌സറടിച്ചു. അതിന് ശേഷമാണ് അജിനാസ് വിക്കറ്റുകള്‍ ഓരോന്നായി വീഴ്ത്തിയത്. രണ്ടാം പന്തില്‍ സാലി സാംസണ്‍ പുറത്തായി.

മൂന്നാം പന്തില്‍ ജെറിന്‍ പി.സിനെയും പുറത്താക്കി. അടുത്ത പന്തില്‍ മുഹമ്മദ് ആഷിഖും അജിനാസിന് മുന്നില്‍ കുരുങ്ങി. അതോടെ സീസണിലെ ആദ്യ ഹാട്രിക്ക് നേട്ടം അജിനാസ് സ്വന്തമാക്കി. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കി. കൊച്ചി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റൺസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *