സർക്കാർ പ്രഖ്യാപനമെന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം സന്ദേശങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
പ്രധാന കണ്ടെത്തലുകൾ.പ്രധാനമന്ത്രിയുടെ ശബ്ദത്തിലുള്ള ഓഡിയോ സന്ദേശം AI (Artificial Intelligence) ഉപയോഗിച്ച് നിർമ്മിച്ചതാണ്. AI ഡിറ്റക്ഷൻ ടൂളുകൾ വഴി നടത്തിയ പരിശോധനയിൽ ഇത് 99 ശതമാനവും വ്യാജമാണെന്ന് തെളിഞ്ഞു.കേന്ദ്ര സർക്കാരോ പ്രസ് ഇൻഫർമേഷൻ ബ്യൂറോയോ (PIB) ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം പദ്ധതികൾ ഉണ്ടാകുമ്പോൾ ഔദ്യോഗിക വെബ്സൈറ്റുകളിലോ വാർത്താക്കുറിപ്പുകളിലോ വിവരം ലഭിക്കുമായിരുന്നു.

ഈ സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ (PIB) തങ്ങളുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.ഇത്തരം വ്യാജ സന്ദേശങ്ങൾക്കൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും വ്യക്തിവിവരങ്ങൾ കൈമാറുന്നതും തട്ടിപ്പുകൾക്ക് ഇരയാകാൻ കാരണമായേക്കാം. ഔദ്യോഗിക വിവരങ്ങൾക്കായി എല്ലായ്പ്പോഴും സർക്കാർ വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക.വിശേഷദിവസങ്ങളിൽ സർക്കാർ പണം വിതരണം ചെയ്യുന്നു എന്ന പേരിൽ വരുന്ന ലിങ്കുകൾ പലപ്പോഴും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പുകളാകാനാണ് സാധ്യത.
