യുകെയിൽ മലയാളിത്തിളക്കം: നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം!
യുകെയിലെ ആരോഗ്യമേഖലയിൽ മലയാളി സമൂഹം ഒരിക്കൽക്കൂടി അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ 'റൈസിങ് സ്റ്റാർ' പുരസ്കാരം ലഭിച്ചു. മികച്ച രോഗീ പരിചരണം, സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി. യുകെയിലെ മലയാളി നഴ്സിങ് പ്രൊഫഷണലുകൾക്ക് വലിയ പ്രചോദനമാകുന്ന നേട്ടമാണിത്.
നിലവിൽ നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എഡ്യൂക്കേറ്ററാണ് നവീൻ. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കോച്ച്, പ്രൊഫഷണൽ നഴ്സ് അഡ്വക്കറ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. വെറും ആറു വർഷം മാത്രം നീണ്ട യുകെ സേവന പരിചയം കൊണ്ടാണ് നവീൻ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ബ്ലാക്ക്, ഏഷ്യ...





