BREAKING NEWS


പരിശോധന പൂർത്തിയായി; ബോയിങ് 787 ഡ്രീം ലൈനർ സുരക്ഷിതമെന്ന് ഡിജിസിഎ

By sanjaynambiar
air india boeing 787 8

ന്യൂഡൽഹി: എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ നടത്തിയ സമഗ്ര പരിശോധനയിൽ വലിയ സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (DGCA) വ്യക്തമാക്കി. വിമാനങ്ങളും അറ്റകുറ്റപ്പണികളും നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതായി വിലയിരുത്തിയിട്ടുള്ള ഡിജിസിഎയുടെ റിപ്പോർട്ട് എയർ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.

അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്നാണ് എയർ ഇന്ത്യയുടെ എല്ലാ ബോയിങ് 787-8/9 ഡ്രീംലൈനർ വിമാനങ്ങളിലും ഡിജിസിഎ അധിക സുരക്ഷാ പരിശോധനയ്ക്ക് നിർദേശം നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *