BREAKING NEWS


Tag: air india

വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം;  ജീവനക്കാർക്കെതിരെ നടപടി
India, Latest news, National

വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം; ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്‌വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി വക്താവ് അറിയിച്ചു. ബന്ധപ്പെട്ട ജീവനക്കാരുടെ പെരുമാറ്റം സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി....
എയർ ഇന്ത്യയുടെ  പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ
National, News

എയർ ഇന്ത്യയുടെ പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, എയർ ഇന്ത്യയുടെ 2024 മുതൽ നടന്ന സുരക്ഷാ പരിശോധനകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡിജിസിഎ നടപടിയെടുത്തു. സമഗ്രമായ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി സമഗ്രമായ വിശകലനമാണ് ഡിജിസിഎ ലക്ഷ്യമിടുന്നത്. അതിനിടെ ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. അപകടം ഒഴിവാക്കാനായ സാഹചര്യങ്ങളിൽ ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിലാണ് ഇവരെ എല്ലാ സേവന ചുമതലകളിൽ നിന്നുമൊഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്....
അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം
National

അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം

മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനാണ് നിർദ്ദേശം. ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെയാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ വിശ്രമം ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം വീഴ്ചകൾക്കെതിരെ കർശനമായ നടപടികൾ എടുക്കുന്നതായിരിക്കും എന്നും ഡിജിസിഎ പറഞ്ഞു....
പരിശോധന പൂർത്തിയായി; ബോയിങ് 787 ഡ്രീം ലൈനർ സുരക്ഷിതമെന്ന് ഡിജിസിഎ
Info

പരിശോധന പൂർത്തിയായി; ബോയിങ് 787 ഡ്രീം ലൈനർ സുരക്ഷിതമെന്ന് ഡിജിസിഎ

ന്യൂഡൽഹി: എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ നടത്തിയ സമഗ്ര പരിശോധനയിൽ വലിയ സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (DGCA) വ്യക്തമാക്കി. വിമാനങ്ങളും അറ്റകുറ്റപ്പണികളും നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതായി വിലയിരുത്തിയിട്ടുള്ള ഡിജിസിഎയുടെ റിപ്പോർട്ട് എയർ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്നാണ് എയർ ഇന്ത്യയുടെ എല്ലാ ബോയിങ് 787-8/9 ഡ്രീംലൈനർ വിമാനങ്ങളിലും ഡിജിസിഎ അധിക സുരക്ഷാ പരിശോധനയ്ക്ക് നിർദേശം നൽകിയത്....
സുരക്ഷ പരിശോധന; ആറ് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
India

സുരക്ഷ പരിശോധന; ആറ് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളുടെ ഡിജിസിഎ( ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) പരിശോധന നടക്കുന്നതിനാൽ 6 അന്താരാഷ്ട്ര എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഡ്രീംലൈനറടക്കമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ലണ്ടൻ - അമ്യതസർ, ഡൽഹി- ദുബായ്, ബെംഗളൂരു - ലണ്ടൻ, ഡൽഹി - പാരീസ്, മുംബൈ - സാൻഫ്രാൻസിസ്കോ, അഹമ്മദാബാദ് - ലണ്ടൻ വിമാനങ്ങളാണ് റദ്ദു ചെയ്തത്....
വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ ഇറക്കി
India

വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ ഇറക്കി

കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക പ്രശ്നം കണ്ടെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി മറ്റൊരു വിമാനത്തിൽ മുംബൈയിൽ എത്തിച്ചു....