BREAKING NEWS


രഞ്ജിതയെ അപമാനിച്ച കേസിൽ കടുത്ത ശിക്ഷ നടപടിക്ക്‌ നിർദ്ദേശം നൽകി റവന്യൂ മന്ത്രി

By sanjaynambiar
PaviAnandashramsuspension 1749794883103 deebbea3 593d 455a 9596 4fa63644484b 900x506 1

അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടിക്ക് ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. സംഭവത്തിൽ പവിത്രനെ സസ്പെൻഡ് ചെയ്യുവാൻ റവന്യൂ മന്ത്രി ഉത്തരവിട്ടിരുന്നു. ഇപ്പോൾ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടികൾ ആരംഭിക്കുന്നതിനുള്ള സർവീസ് റൂൾ പ്രകാരമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി.

കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ശുപാർശ നൽകിയിരുന്നു. നിരന്തരം അച്ചടക്കം ലംഘിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് പവിത്രന്റെ പതിവാണെന്ന് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. മുൻമന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തി പരമായ പോസ്റ്റിട്ടതിന് മുൻപ് പവിത്രനെതിരെ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷമാണ് പവിത്രൻ വീണ്ടും അപകീർത്തിപരമായ കമന്റ് പങ്കുവെച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *