BREAKING NEWS


Tag: K Rajan

കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കും – മന്ത്രി കെ രാജൻ
Kerala News, News

കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കും – മന്ത്രി കെ രാജൻ

നവംബർ ഒന്ന് മുതൽ കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജൻ. ക്യൂ ആർ കോഡ് ഘടിപ്പിച്ച 10 അക്ക നമ്പറുള്ള കാർഡായിരിക്കും നൽകുക. ഇത് വഴി വില്ലേജ് ഓഫീസുകളിൽ നിന്ന് ഭൂമിയുടെ വിവരങ്ങൾ, കെട്ടിടത്തിന്റെ വിശദാംശങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും. കേരളത്തിലെ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയായ എല്ലാ വില്ലേജുകളിലും നവംബർ ഒന്ന് മുതൽ റവന്യൂ കാർഡ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു....
രഞ്ജിതയെ അപമാനിച്ച കേസിൽ കടുത്ത ശിക്ഷ നടപടിക്ക്‌ നിർദ്ദേശം നൽകി റവന്യൂ മന്ത്രി
Kerala News

രഞ്ജിതയെ അപമാനിച്ച കേസിൽ കടുത്ത ശിക്ഷ നടപടിക്ക്‌ നിർദ്ദേശം നൽകി റവന്യൂ മന്ത്രി

അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടിക്ക് ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. സംഭവത്തിൽ പവിത്രനെ സസ്പെൻഡ് ചെയ്യുവാൻ റവന്യൂ മന്ത്രി ഉത്തരവിട്ടിരുന്നു. ഇപ്പോൾ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടികൾ ആരംഭിക്കുന്നതിനുള്ള സർവീസ് റൂൾ പ്രകാരമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി. കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ശുപാർശ നൽകിയിരുന്നു. നിരന്തരം അച്ചടക്കം ലംഘിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് പവിത്രന്റെ പതിവാണെന്ന് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. മുൻമന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തി പരമായ പോസ്റ്റിട്ടതിന് മുൻപ് പവിത്രനെ...