BREAKING NEWS


അനുമതിയില്ലാതെ സര്‍വീസ്: എയര്‍ ഇന്ത്യയ്ക്ക് ₹1 കോടി പിഴ ചുമത്തി ഡിജിസിഎ

By sanjaynambiar
images 4

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതിന് എയര്‍ ഇന്ത്യയ്‌ക്ക് ₹1 കോടി പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).  അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ ഒരു വിമാനം എട്ട് തവണ സര്‍വീസ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.എയര്‍വോര്‍ത്തിനസ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് വിമാനം സര്‍വീസ് നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകളും മറ്റ് സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്ന പ്രതിവര്‍ഷ പരിശോധനാ റിപ്പോര്‍ട്ടാണ് ഈ സര്‍ട്ടിഫിക്കറ്റ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസുകള്‍.

നിയമലംഘനം നടത്തിയ വിമാനം എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ്. ഫെബ്രുവരി 5നാണ് പിഴ ചുമത്തിയ ഉത്തരവ് പുറപ്പെടുവിച്ചത്. 30 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നും, നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയതെന്നും ഡിജിസിഎ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *