ഇനി ഏത് ഭാഷയിലും റീലുകൾ ചെയ്യാം. പുതിയ എ ഐ ടൂൾ അവതരിപ്പിച്ച് മെറ്റ
ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ക്രിയേറ്റർമാർക്കായി നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ട്രാൻസ്ലേഷൻ ടൂളുകൾ അവതരിപ്പിച്ച് മെറ്റ. റീലുകൾ മറ്റൊരു ഭാഷയിലേക്ക് സ്വയം ഡബ്ബ് ചെയ്യുകയും ലിപ് സിങ്ക് ചെയ്യുകയും ചെയ്യുന്നതാണ് സൗജന്യ ടൂൾ. തുടക്കത്തിൽ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഈ ഫീച്ചർ ലഭ്യമാകുക. സമീപഭാവിയിൽ കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
റീലുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും അവരുമായി മികച്ച ആശയവിനിമയം സാധ്യമാക്കാനും സഹായിക്കുന്നതാണ് ടൂൾ. ആഗോളതലത്തിൽ ഫോളോവേഴ്സിനെ സൃഷ്ടിക്കാൻ ടൂൾ സഹായിക്കുമെന്നും കമ്പനി പറയുന്നു. നിർമിതബുദ്ധിയുടെ സഹായത്തോടെ കാഴ്ചക്കാരുമായി അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാൻ ക്രിയേറ്റർമാർക്ക് കഴിയുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഈ പുതിയ വിവർത്തന സംവിധാനം ക്രിയേറ്റർമാരുടെ പോസ്റ്റുകളും, അടിക്കുറിപ്പുകളും, ബയോകളും സ...










