BREAKING NEWS


ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവം സൃഷ്ടിക്കാൻ ജിയോ പിസി, ഇന്ത്യയിലെ ആദ്യ എ ഐ ക്ലൗഡ് കംപ്യൂട്ടർ

By sanjaynambiar
Untitled design 2025 07 30T123330.518

ജിയോ പിസി ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് എന്ന അവകാശവാദത്തോടെയാണ് ജിയോ പിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം എത്തിയിരിക്കുന്നത്. എ ഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോ പിസി. എല്ലാ ഇന്ത്യന്‍ വീടുകളിലും എ ഐ റെഡിയാക്കും. സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോ പിസി. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോ പിസി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പുതിയ വിപ്ലവമായി മാറുമെന്നാണ് കമ്പനി പറയുന്നത്. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എന്‍ഡ് പിസിയുടെ എല്ലാവിധ പെര്‍ഫോമന്‍സും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കില്‍ ലഭ്യമാകുന്ന ജിയോ പിസിക്ക് ലോക്ക് ഇന്‍ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാര്‍ഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂര്‍ണ കംപ്യൂട്ടറായി മാറ്റാന്‍ ജിയോ പിസിക്ക് സാധിക്കും. ക്ലൗഡ് – പവേര്‍ഡ്, പുതുതലമുറ, എ ഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോ പിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനര്‍നിര്‍വചിക്കുകയാണ്.

പ്രധാന ഫീച്ചറുകള്‍
1 ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു
2 വേഗതയേറിയതും തടസ്സമില്ലാത്തതുമായ, തല്‍ക്ഷണ ബൂട്ട്-അപ്പ്
3 വൈറസുകളില്‍ നിന്നും മാല്‍വെയറില്‍ നിന്നും നെറ്റ്വര്‍ക്ക്-ലെവല്‍ പരിരക്ഷ
4 ഒരു ജിയോ സെറ്റ്-ടോപ്പ് ബോക്‌സ്, കീബോര്‍ഡ്, മൗസ്, സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ച് എവിടെ നിന്നും ആക്സസ് ചെയ്യാം

ഇന്ത്യയുടെ യഥാര്‍ത്ഥയ ആവശ്യകത നിറവേറ്റുന്നതാണ് ജിയോ പിസി. യാതൊരുവിധ മെയിന്റനന്‍സും ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ജിയോ പിസിയെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസുകള്‍, കുടുംബങ്ങള്‍ എന്നിവരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്നാകും ഇതെന്നും കമ്പനി അവകാശപ്പെട്ടു. സര്‍ഗ്ഗാത്മകതയും ഉല്‍പ്പാദനക്ഷമതയും ശാക്തീകരിക്കുന്നതിനായി, ജിയോ പിസി അഡോബിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ലോകോത്തര ഡിസൈന്‍, എഡിറ്റിംഗ് ടൂളായ അഡോബ് എക്‌സ്പ്രസിലേക്ക് ഉപയോക്താക്കള്‍ക്ക് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നു ഇത്. എല്ലാ പ്രധാന എ ഐ ടൂളുകളിലേക്കും എല്ലാ ജനപ്രിയ ആപ്ലിക്കേഷനുകളിലേക്കും 512 ജി ബി ക്ലൗഡ് സ്റ്റോറേജും സബ്‌സ്‌ക്രിപ്ഷനില്‍ ലഭ്യമാണ്.

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്കായി നിര്‍മ്മിച്ചിരിക്കുന്നതാണ് ജിയോ പിസി – ഒറ്റയ്ക്ക് ബിസിനസ് നടത്തുന്നവര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍ മുതല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വരെ ഇതുപയോഗപ്പെടുത്താം. നിലവിലെ ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കെല്ലാം ജിയോ പിസി ലഭ്യമാകും. പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു മാസം സൗജന്യമായി സേവനങ്ങള്‍ ആസ്വദിക്കാം. വളരെ സ്മാര്‍ട്ട് ആയും, സുരക്ഷിതമായും ഭാവിയില്‍ ഒരു വിധ പ്രശ്‌നങ്ങളില്ലാതെയും കംപ്യൂട്ടിംഗ് സുഗമമാക്കാന്‍ ജിയോ പിസിക്ക് സാധിക്കും. കംപ്യൂട്ടര്‍ ഉടമസ്ഥതയുടെ ഒരു വിധ ബാധ്യതയുമില്ലാതെ ഇത് സാധ്യമാകുമെന്നതാണ് പ്രത്യേകത.

എങ്ങനെ സെറ്റ് ചെയ്യാം
ജിയോ സെറ്റ്‌ടോപ് ബോക്‌സ് പവര്‍ ഓണ്‍ ചെയ്യുക. ആപ്പ് സെക്ഷനിലേക്ക് പോയി ജിയോ പിസി ആപ്പ് ക്ലിക്ക് ചെയ്ത്, ഗെറ്റ് സ്റ്റാര്‍ട്ടഡ് ഓപ്ഷനിലേക്ക് പോയാല്‍ മതി. മൗസും കീബോര്‍ഡും പ്ലഗ് ഇന്‍ ചെയ്യണം. ജിയോ നമ്പര്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത് യൂസ് ചെയ്യാം.

പ്രധാന സവിശേഷതകള്‍

1 പ്രതിമാസം 400 രൂപയുടെ പ്ലാനില്‍ ജിയോപിസി ലഭ്യമാകും
2 ഹാര്‍ഡ് വെയര്‍ ആവശ്യകത ഇല്ല, ഏതൊരു സ്‌ക്രീനിനെയും സ്മാര്‍ട്ട് പിസി ആക്കി മാറ്റാം
3 അതിവേഗ ബൂട്ട് അപ്പ് വാഗ്ദാനം ചെയ്യുന്നു, സിസ്റ്റം സ്ലോ ആകില്ല
4 സമഗ്ര നെറ്റ് വര്‍ക്ക് ലെവല്‍ സെക്യൂരിറ്റി-വൈറസ്, മാല്‍വെയര്‍, ഹാക്കിംഗ് പേടി വേണ്ട
5 ലേണിംഗ്, വര്‍ക്ക്, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി എഐ ടൂളുകള്‍
6 ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ യൂസേഴ്‌സിന് ഇന്ത്യയിലുടനീളം ലഭ്യമാകും
7 ഒരു മാസത്തെ സൗജന്യ ട്രയല്‍. ജിയോവര്‍ക്ക് സ്‌പേസ്, മൈക്രോസോഫ്റ്റ് ഓഫീസ് (ബ്രൗസര്‍), 512 ജിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയവ ലഭ്യമാകും.

Tag: Jio PC, India’s first AI cloud computer to revolutionize digital travel

Spread the love

Leave a Reply

Your email address will not be published. Required fields are marked *