ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവം സൃഷ്ടിക്കാൻ ജിയോ പിസി, ഇന്ത്യയിലെ ആദ്യ എ ഐ ക്ലൗഡ് കംപ്യൂട്ടർ
ജിയോ പിസി ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് എന്ന അവകാശവാദത്തോടെയാണ് ജിയോ പിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം എത്തിയിരിക്കുന്നത്. എ ഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോ പിസി. എല്ലാ ഇന്ത്യന്‍ വീടുകളിലും എ ഐ റെഡിയാക്കും. സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോ പിസി. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോ പിസി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പുതിയ വിപ്ലവമായി മാറുമെന്നാണ് കമ്പനി പറയുന്നത്. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എന്‍ഡ് പിസിയുടെ എല്ലാവിധ പെര്‍ഫോമന്‍സും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കില്‍ ലഭ്യമാകുന്ന ജിയോ പിസിക്ക് ലോക്ക് ഇന്‍ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വ...

