BREAKING NEWS


Entertainment

EXCLUSIVE Travancore Devaswom പട്ടികയിലേയില്ലാത്ത ഗന്ധർവ – സന്താന ഗോപാല പൂജകൾ, നൽകുന്നത് അർച്ചനയ്ക്കുള്ള രസീത്, ദേവസ്വം ഉദ്യോഗസ്ഥരുടെ വഴിപാട് കൊള്ള.
Exclusive, Breaking News, Features, Kerala News, Latest news, Politics, Top News

EXCLUSIVE Travancore Devaswom പട്ടികയിലേയില്ലാത്ത ഗന്ധർവ – സന്താന ഗോപാല പൂജകൾ, നൽകുന്നത് അർച്ചനയ്ക്കുള്ള രസീത്, ദേവസ്വം ഉദ്യോഗസ്ഥരുടെ വഴിപാട് കൊള്ള.

  മനോജ്‌ വാസുദേവ് തിരുവനന്തപുരം: Travancore Devaswom  ദേവസ്വം ബോർഡിന്റെ പൂജാ - വഴിപാട് പട്ടികയിൽ ഇല്ലാത്ത പൂജകളുടെ പേരിലും ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നതായി ആരോപണം. മംഗല്യ പൂജ, ഗന്ധർവ പൂജ, സന്താന ഗോപാല പൂജ എന്നിങ്ങനെയാണ് പൂജകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വഴിപാട് സ്റ്റേറ്റ്മെന്റ് അനുസരിച്ച് സ്വയംവരാർച്ചന/സ്വയംവര പുഷ്പാഞ്ജലി/ മംഗല്യസൂക്ത പുഷ്പാഞ്ജലി, സന്താന ഗോപാലാർച്ചന എന്നിവ മാത്രമേയുള്ളു. ഇതിനാകട്ടെ 40 രൂപയാണ് വഴിപാട് നിരക്ക്. എന്നാൽ പൂജയുടെ പേര് പറഞ്ഞ് ഈടാക്കുന്നതാകട്ടെ 500 രൂപ മുതൽ ആയിരം രൂപ വരെയും. സ്വയംവരാർച്ചനയാണ് പൂജയാക്കി മാറ്റുന്നത്. ബോർഡിലേക്ക് ഒടുക്കേണ്ട ഏഴാം നമ്പർ ഫോം അനുസരിച്ച് മേൽപ്പറഞ്ഞ അർച്ചനകളുടെ തുക ഒടുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കൃത്രിമത്വം കണ്ടുപിടിക്കാനും കഴിയില്ല. പൂജ നടത്തിയെന്ന പേരിൽ ശർക്കരപ്പായസം ഭക്തർക്ക് നൽകുന്നതിനാൽ അവർക്കും സംശയമു...
ബാല്യവും പോരാട്ടങ്ങളും ഓർമ്മകളായി; മോഹൻലാലുമായുള്ള അഭിമുഖത്തിൽ മനസുതുറന്ന് പിണറായി വിജയൻ
Entertainment News

ബാല്യവും പോരാട്ടങ്ങളും ഓർമ്മകളായി; മോഹൻലാലുമായുള്ള അഭിമുഖത്തിൽ മനസുതുറന്ന് പിണറായി വിജയൻ

മലയാളികളുടെ പ്രിയതാരം മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിമുഖം ശ്രദ്ധേയമാകുന്നു. വീട്ടുവിശേഷങ്ങൾ, ബാല്യകാല അനുഭവങ്ങൾ, അമ്മയുമായുള്ള ആത്മബന്ധം തുടങ്ങി ജീവിതത്തിലെ അപൂർവ ഓർമ്മകൾ പങ്കുവെച്ചത് അഭിമുഖത്തെ വികാരനിറഞ്ഞതാക്കി. പിണറായി വിജയൻ ഇതുവരെ പൊതുവേദികളിൽ അധികം പറഞ്ഞിട്ടില്ലാത്ത അനുഭവങ്ങളും കാഴ്ചപ്പാടുകളും തുറന്നു പറഞ്ഞ സുദീർഘ സംഭാഷണമായിരുന്നു ഇത്. മോഹൻലാലിന്റെ ഗാനത്തോടെ ആരംഭിച്ച അഭിമുഖത്തിൽ അടിയന്തരാവസ്ഥക്കാലത്തെ ലോക്കപ്പ് മർദനവും അതിന്റെ വേദനയും മുഖ്യമന്ത്രി ഓർത്തെടുത്തു. അന്ന് രക്തം പുരണ്ട ഷർട്ട് ഏറെ നാൾ സൂക്ഷിച്ചുവച്ചതും അദ്ദേഹം പറഞ്ഞു. നിസ്സഹായരായ ആളുകളെ ക്രൂരമായി മർദിക്കുന്ന പൊലീസുകാർക്ക് താൻ ഒരിക്കലും കരുണ കാണിക്കില്ലെന്നും വ്യക്തമാക്കി. വിമർശനങ്ങളെ എങ്ങനെ നേരിടുന്നുവെന്ന ചോദ്യത്തിന്, വാർത്തകളെ കുറിച്ച് വിഷമിക്കാറില്ലെന്നും എതിർപ്പുള്ളവരോട് വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ...
ദാസനെയും വിജയനെയും ഓർത്ത് മുഖ്യമന്ത്രിയും മോഹൻലാലും;  ഇൻ്റർവ്യൂ ടീസര്‍ പുറത്ത്
Entertainment News

ദാസനെയും വിജയനെയും ഓർത്ത് മുഖ്യമന്ത്രിയും മോഹൻലാലും; ഇൻ്റർവ്യൂ ടീസര്‍ പുറത്ത്

  തിരുവനന്തപുരം: മുഖ്യമന്ത്രി    പിണറായി വിജയനും നടൻ മോഹൻലാലും ഒരുമിക്കുന്ന പ്രത്യേക അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമ, കേരളത്തിന്റെ വികസനം, വ്യക്തിപരമായ ചോദ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന സംഭാഷണങ്ങളാണ് ടീസറിൽ കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ റജിനീകാന്ത് അഭിനയിച്ചതാണെന്നും അത് ആക്ഷൻ ചിത്രങ്ങളാണോയെന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, പൊതുവെ താൻ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറയുന്നു. യഥാർത്ഥ ജീവിതത്തിൽ സിനിമാ സീൻ പരീക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ശ്രമിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ എന്തെങ്കിലും കാര്യം പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ടീസറിൽ സസ്പെൻസായി നിലനിര്‍ത്തിയിരിക്കുകയാണ്. താൻ അഭിനയിച്ച സിനിമയിലെ ഡയലോഗ് ഓർക്കുന്നുണ്ടോ എന്ന ചോദ്യത...
ഭരണഘടനയെ  സാക്ഷിയാക്കി വേടനും നവമിലതയും  വിവാഹിതരായി
Entertainment News

ഭരണഘടനയെ സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

വേടന്‍–നവമി ലത വിവാഹിതരായി റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. കണ്ണൂര്‍ നടന്ന ഒരു പരിപാടിയിലായിരുന്നു വിവാഹ കാര്യം ആദ്യമായി പുറത്ത് വന്നത്.പരിപാടിയില്‍ സംസാരിക്കവെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് വേടന്റെ വിവാഹ വിവരം പങ്കുവെച്ചത്. പിന്നാലെ വേടനും തന്നെ “24ാം തീയതി രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്നു” എന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍, മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമി. ഭരണഘടന സാക്ഷിയാക്കി ലളിതമായ രീതിയിലായിരിക്കും വിവാഹമെന്നായിരുന്നു നേരത്തെ വേടന്‍ വ്യക്തമാക്കിയിരുന്നത്. അടുത്തിടെ നടന്ന ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോണലോവ എന്ന പാട്ട് ആദ്യമായി അവതരിപ്പിക്കുമ്പോഴാണ് തന്റെ പ്രണയത്തെക്കുറിച്ച് വേടന്‍ തുറന്നു...
‘ലോക ചാപ്റ്റർ 2 ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും’;
Entertainment

‘ലോക ചാപ്റ്റർ 2 ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും’;

മലയാള സിനിമയുടെ ചരിത്രത്തെ മാറ്റി അടയാളപ്പെടുത്തുന്ന സൂപ്പർ ഹീറോയിൻ മൂവി ലോക: ചാപ്റ്റർ 1- ചന്ദ്ര വളരെ ഏറെ സന്തോഷത്തോടെ ആണ് മലയാളികൾ സ്വീകരിച്ചത്. മിന്നൽ മുരളിയും അജയന്റെ രണ്ടാം മോഷണവും മലയാളി പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവെച്ച ഫാന്റസി തകർത്തെറിഞ്ഞ് മായാലോകത്ത് ചന്ദ്ര അരങ്ങു വാഴുന്ന കാഴ്ച. അന്ന് മുതൽ മലയാളികൾ കാത്തിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആണ്. ഇപ്പോഴിതാ അതിനെ കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തുകയാണ് നടി കല്യാണി പ്രിയദർശൻ. രണ്ടാം ഭാഗത്തിലും താനുണ്ടെന്ന് താരം പറഞ്ഞു കഴിഞ്ഞു. മിത്തും ഐതിഹ്യവും യാഥാർഥ്യവുമൊക്കെ കൂട്ടിക്കലർത്തിയാണ് ഡൊമിനിക് അരുണും കൂട്ടരും ചിത്രം അവതരിപ്പിച്ചത്. ആധുനിക ലോകത്തിലെ വെല്ലുവിളികളെ മറികടക്കുന്ന ഒരു അമാനുഷിക ജീവിയായ നീലി എന്നറിയപ്പെടുന്ന ചന്ദ്ര ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള റിലീസ...
യൂട്യൂബർമാരുടെ ശല്യത്തിന് എതിരെ നടപടി വേണം: മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ് നടി രേഖാ രതീഷ്
Entertainment News

യൂട്യൂബർമാരുടെ ശല്യത്തിന് എതിരെ നടപടി വേണം: മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ് നടി രേഖാ രതീഷ്

 യൂട്യൂബർമാർ പിന്തുടർന്ന് ശല്യപ്പെടുത്തുന്നതായി ആരോപിച്ച് രേഖാ രതീഷ് നടി  മുഖ്യമന്ത്രിയോട് പരാതി അറിയിച്ചു. ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ മോശം ക്യാപ്‌ഷനുകളോടെ വീഡിയോകൾ പ്രചരിപ്പിക്കുന്നതായും ഇത് ഗുരുതരമായ മാനസിക സമ്മർദം സൃഷ്ടിക്കുന്നതായും നടി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. എട്ടുമാസത്തിലധികമായി ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുകയാണെന്നും കഴിഞ്ഞ മൂന്ന് മാസമായി യൂട്യൂബ് കണ്ടന്റ് സൃഷ്ടിക്കുന്ന ചിലരുടെ ശല്യം അതിരുവിട്ടതായും രേഖ പറയുന്നു. “ഇത്തരത്തിൽ ഉപദ്രവം തുടരുകയാണെങ്കിൽ ജീവിക്കാൻ പോലും കഴിയില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം ഇവർക്കായിരിക്കും,” എന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് പിണറായി വിജയൻനോട് ആവശ്യപ്പെട്ട നടി, തനിക്കുവേണ്ടി മാത്രമല്ല, സിനിമയും സീരിയൽ മേഖലയിലുമുള്ള സഹപ്രവർത്തകർക്കും ഇത്തരം അനുഭവങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും...
അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത് അന്യായം;സിനിമ പോലും വേണ്ടെന്ന് വച്ചാണ് പ്രവർത്തിച്ചത്: പ്രേംകുമാർ
Entertainment News

അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത് അന്യായം;സിനിമ പോലും വേണ്ടെന്ന് വച്ചാണ് പ്രവർത്തിച്ചത്: പ്രേംകുമാർ

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി  ആശാസമരവുമായി ബന്ധപ്പെട്ട തന്റെ പരാമർശമാണ് പുറത്താക്കലിന് കാരണമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ കുറിച്ച് പറഞ്ഞത് സദുദ്ദേശപരമായ അഭിപ്രായം മാത്രമാണെന്നും മനുഷ്യനായതിനാൽ തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് ചെയർമാൻ ആയിരുന്ന സമയത്ത് 10,000 രൂപ മാത്രമാണ് ഓണറേറിയമായി ലഭിച്ചതെന്നും സിനിമ പോലും ഒഴിവാക്കി അക്കാദമിക്കായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ നിന്ന് മാറ്റുമ്പോൾ കുറഞ്ഞത് മാന്യതയെങ്കിലും കാണിക്കാമായിരുന്നുവെന്നും യാത്ര പറയാനോ യാത്രയപ്പ് നൽകാനോ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ കെ. സച്ചിദാനന്ദൻ നടത്തിയ പ്രസ്താവന ഗുരുതരമാണെങ്കിലും അദ്ദേ...
“2014ലേക്ക് തിരികെ പോയാൽ പ്രധാനമന്ത്രിയെ മാറ്റും” — നടൻ കിഷോറിന്റെ പരാമർശം ശ്രദ്ധ നേടുന്നു
Entertainment News

“2014ലേക്ക് തിരികെ പോയാൽ പ്രധാനമന്ത്രിയെ മാറ്റും” — നടൻ കിഷോറിന്റെ പരാമർശം ശ്രദ്ധ നേടുന്നു

2014ലേക്ക് തിരികെ പോയാൽ പ്രധാനമന്ത്രിയെ മാറ്റും” — നടൻ കിഷോറിന്റെ പരാമർശം ശ്രദ്ധ നേടുന്നുകന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടൻ കിഷോർ, പിന്നീട് തമിഴിലും മലയാളത്തിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച താരമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മെല്ലിസൈ’ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് നടൻ നടത്തിയ ഒരു അഭിമുഖ പരാമർശം ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ, “ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യും?” എന്ന ചോദ്യത്തിനായിരുന്നു കിഷോറിന്റെ പ്രതികരണം. “നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. അതാണ് എന്റെ ആദ്യ ലക്ഷ്യം” എന്നാണ് മറുപടി നൽകിയത്.താൻ പറഞ്ഞത് എഡിറ്റ് ചെയ്യാതെ നൽകുമോയെന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു കിഷോറിന്റെ പ്രതികരണം. ഇന്ത...
‘പിക്‌ചർ അഭി ബാക്കി ഹേ’; 14 വർഷത്തെ സിനിമാ യാത്രയുടെ വിസ്മയ എഐ വീഡിയോയുമായി ടൊവിനോ തോമസ്
Breaking News, Entertainment News, Latest news

‘പിക്‌ചർ അഭി ബാക്കി ഹേ’; 14 വർഷത്തെ സിനിമാ യാത്രയുടെ വിസ്മയ എഐ വീഡിയോയുമായി ടൊവിനോ തോമസ്

കൊച്ചി: മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് സിനിമാ ലോകത്ത് 14 വർഷം പൂർത്തിയാക്കി. തന്റെ അഭിനയ ജീവിതത്തിലെ വിവിധ വേഷപ്പകർച്ചകൾ കോർത്തിണക്കിയുള്ള ഹൃദ്യമായ ഒരു എഐ (AI) വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. സിനിമയിലെ 14 വർഷങ്ങൾ: ഒരു തിരിഞ്ഞുനോട്ടം ​2012-ൽ 'പ്രഭുവിന്റെ മക്കൾ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ടൊവിനോ, വളരെ വേഗത്തിലാണ് മലയാളികളുടെ പ്രിയതാരമായി മാറിയത്. 14 വർഷം മുൻപ് ഇതേ ദിവസമാണ് താൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതെന്ന് ടൊവിനോ ഓർത്തെടുത്തു.'എബിസിഡി', 'എന്ന് നിന്റെ മൊയ്തീൻ' എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ​താരപദവി: 'മായാനദി'യിലെ മാത്തനും, മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം 'മിന്നൽ മുരളി'യും ടൊവിനോയെ മുൻനിര താരമാക്കി മാറ്റി. വിസ്മയിപ്പിച്ച് എഐ വീഡിയോ ​ലേസി ഡിസൈനർ ഒരുക്കിയ പ്രത്യേക എഐ വ...
അക്ഷരമുറ്റത്ത് തിരിതെളിഞ്ഞു; മാതൃഭൂമി അക്ഷരോത്സവം മോഹൻലാൽ ഉദ്ഘാടനം ചെയ്തു
Thiruvananthapuram, Entertainment News, Latest news

അക്ഷരമുറ്റത്ത് തിരിതെളിഞ്ഞു; മാതൃഭൂമി അക്ഷരോത്സവം മോഹൻലാൽ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പുതിയ അധ്യായങ്ങൾ തുറന്നുകൊണ്ട് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് (MBIFL) തിരുവനന്തപുരത്ത് തുടക്കമായി. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ഭദ്രദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും സാഹിത്യപ്രേമികളും അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. ​എഴുത്തുകാരെയും കഥാപാത്രങ്ങളെയും സ്മരിച്ച് മോഹൻലാൽ ​അക്ഷരോത്സവ വേദിയിൽ നിൽക്കുമ്പോൾ തന്റെ കരിയറിലെ സുപ്രധാന നിമിഷമായ 'കഥയാട്ടം' താരം അനുസ്മരിച്ചു. ​"ഇന്ദുലേഖയിലെ സൂരി നമ്പൂതിരി മുതൽ രണ്ടാമൂഴത്തിലെ ഭീമൻ വരെയുള്ള പത്ത് വിശ്വപ്രസിദ്ധ കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിൽ ലഭിച്ച അനുഗ്രഹമാണ്," അദ്ദേഹം പറഞ്ഞു. ​എം.ടി. വാസുദേവൻ നായർ, പത്മരാജൻ, ലോഹിതദാസ്, ജോൺ പോൾ, ശ്രീനിവാസൻ തുടങ്ങിയ പ്രമുഖ തിരക്കഥാകൃത്തുക്കളുടെ രചനകൾ വായിക്കുന്നത് ഒരു പുസ്തകം വായിക്ക...