BREAKING NEWS


Social Media

‘മമോണ മാൽവെയർ’, ഇന്‍റർനെറ്റ് ഇല്ലാതെയും ആക്രമിക്കുന്ന അപകടകരമായ വൈറസ് ഭീഷണിയാവുന്നു!
World, India, Latest news, Social Media, Technology, Top News

‘മമോണ മാൽവെയർ’, ഇന്‍റർനെറ്റ് ഇല്ലാതെയും ആക്രമിക്കുന്ന അപകടകരമായ വൈറസ് ഭീഷണിയാവുന്നു!

ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലാതെ പോലും പ്രവർത്തിക്കുന്ന ഒരു പുതിയ വൈറസിനെ സുരക്ഷാ ഗവേഷകർ കണ്ടെത്തി. മമോണ റാൻസംവെയർ എന്ന പുതിയതും അത്യന്തം അപകടകാരിയുമായ ഒരു വൈറസാണിത്. ഈ മാൽവെയർ ഒരു ഓൺലൈൻ കമാൻഡും ഇല്ലാതെ തന്നെ സിസ്റ്റം ഫയലുകൾ ലോക്ക് ചെയ്യുകയും തെളിവുകൾ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും, ഇതിനെ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടാകുന്നു എന്നുമാണ് സൈബര്‍ വിദഗ്‌ധര്‍ പറയുന്നത്. ഇത് ഓഫ്‌ലൈനിൽ എക്സിക്യൂട്ട് ചെയ്യുകയും പ്രാദേശികമായി ജനറേറ്റ് ചെയ്‌ത കീകൾ ഉപയോഗിച്ച് ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുകയും അതിന്‍റെ ട്രാക്കുകൾ മായ്ക്കുകയും ചെയ്യുന്ന ഒരു സ്റ്റെൽത്തി മാൽവെയറാണെന്നും ഗവേഷകർ പറയുന്നു. പരമ്പരാഗത റാൻസംവെയറിൽ നിന്ന് തികച്ചും വ്യത്യസ്‍തമാണ് മമോണ മാൽവെയർ. മറ്റ് റാൻസംവെയറുകൾ ഒരു റിമോട്ട് സെർവറിൽ നിന്ന് കമാൻഡുകൾ സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ മമോണ ഫയലുകൾ എൻക്രിപ്റ്റ...
റീലുകൾ കാണാൻ ഇനി ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം
World, Latest news, Social Media, Technology, Topnews

റീലുകൾ കാണാൻ ഇനി ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഒരു പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം മെറ്റ ആരംഭിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്‍സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ റീലുകളോ പോസ്റ്റുകളോ ഒന്നിനുപുറകെ ഒന്നായി സ്വമേധയാ സ്ക്രോൾ ചെയ്യാതെ കാണാൻ അനുവദിക്കുന്നു. ഇത് അനുഭവം കൂടുതൽ സൗകര്യപ്രദവും ഹാൻഡ്‌സ് ഫ്രീയുമാക്കുന്നു. റീലുകളോ വീഡിയോ ഉള്ളടക്കമോ കാണാൻ ധാരാളം സമയം ചെലവഴിക്കുന്ന ഉപയോക്താക്കൾക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണ്. ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിന്‍റെ ക്രമീകരണങ്ങളിൽ ഓട്ടോ സ്ക്രോൾ ഫീച്ചർ ഓണാക്കാനോ ഓഫാക്കാനോ കഴിയും. ഓണാക്കിയാൽ, നിലവിലുള്ളത് പൂർത്തിയായ ശേഷം ഇൻസ്റ്റഗ്രാം അടുത്ത റീൽ സ്വയമേവ പ്ലേ ചെയ്യും. ടാപ്പിംഗ് അല്ല...
പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്
World, Science, Social Media, Top News, Topnews, Writers Corner

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേരയുടെ മരണത്തെ തുടർന്നാണ് വീണ്ടും അനബെൽ എന്ന പാവ വീണ്ടും ചർച്ചയാകുന്നത്. വിവാദങ്ങൾക്ക് ഇടയാക്കിയ അനബെല്‍ എന്ന പാവയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് ഡാന്‍ റിവേര മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ആളുകൾ ചർച്ച ചെയ്യാൻ മാത്രം എന്ത് പ്രത്യേകതയാണ് അനബെൽ എന്ന പാവയ്ക്കുള്ളത്. 1970ലാണ് അനബെൽ എന്ന പാവയെക്കുറിച്ചുള്ള കഥകൾ ലോകത്ത് പരന്നു തുടങ്ങിയത്. യുഎസിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ഡോണ എന്ന പെണ്‍കുട്ടിക്ക് അവളുടെ അമ്മ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് അനബെൽ എന്ന പാവയെ. ആ കാലഘട്ടത്തില്‍ ''ക്ലാസിക്ക് റാഗഡി ആന്‍ ഡോള്‍'' എന്നാണറിയപ്പെട്ടിരുന്നത്. പാവയ്ക്ക് പേരൊക്കെ നൽകി ഡോണ കൂട്ടുകാരിയായ ആഞ്ചിക്കും അനബെല്ലിനെ പരിചയപ്പെടുത്തി. ക്യൂട്ടായ ആ പാവയെ ഡോണയും ആഞ്ചിയും ക്ലാസിനു കപോകുമ്പോൾ തങ്ങളുടെ മുറിയിൽ സൂക്ഷിച്ചു. എന്നാൽ തിരിച്ചു വന്ന അവരെ ഞെട്ടിച്ചുകെ...
ഗൂഗിളിന്‍റെ ജെമിനി ആപ്പിൽ ഇനി ചിത്രങ്ങളെ വീഡിയോകളാക്കി മാറ്റാം
World, Latest news, Social Media, Technology, Top News

ഗൂഗിളിന്‍റെ ജെമിനി ആപ്പിൽ ഇനി ചിത്രങ്ങളെ വീഡിയോകളാക്കി മാറ്റാം

ഗൂഗിൾ അവരുടെ ജെമിനി ആപ്പിൽ വീഡിയോ ജനറേഷൻ സവിശേഷതകൾ അവതരിപ്പിച്ചു. ഏറ്റവും പുതിയ വീഡിയോ ജനറേഷൻ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോകളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഗൂഗിൾ എഐ പ്രോ, അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് ജൂലൈ 11 മുതൽ ഈ അപ്‌ഡേറ്റ് ലഭ്യമാകാൻ തുടങ്ങി. ഒരു ബ്ലോഗ് പോസ്റ്റിലൂടെ ജെമിനി ആപ്പിൽ ഈ സവിശേഷതയുടെ ലഭ്യമാകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഈ പുതിയ സവിശേഷതയിലൂടെ ഗൂഗിൾ എഐ അൾട്രാ, ഗൂഗിൾ എഐ പ്രോ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം എട്ട് സെക്കൻഡ് വീതമുള്ള മൂന്ന് വീഡിയോ ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയും. ഇതൊരു പണമടച്ചുള്ള സേവനമാണ്. ഇതിനായി നിങ്ങൾ എല്ലാ മാസവും കുറഞ്ഞത് 1950 രൂപ ചെലവഴിക്കേണ്ടിവരും. ഈ വീഡിയോ ക്ലിപ്പുകൾ ഓഡിയോയോടൊപ്പമായിരിക്കും. കൂടാതെ ജെമിനി ആപ്പിൽ നിന്നും നേരിട്ട് സൃഷ്‍ടിക്കാനും കഴിയും. നിങ്ങൾക്ക് ദൈനംദിന വസ്തുക...
ആപ്പിളിന്റെ പുതിയ സിഒഒ ആയി ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ
Top News, Social Media, Technology, World

ആപ്പിളിന്റെ പുതിയ സിഒഒ ആയി ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ

പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ചമുതലയേൽക്കാൻ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് സാബിഹ് ഖാൻ. നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത് സാബിഹ് ഖാൻ സ്ഥാനമേൽക്കുന്നത്. നിലവില്‍ സാബിഹ് ഖാന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. പുതിയ പദവി വഹിക്കാന്‍ പോകുന്ന സാബിഹ് ഖാന് നിലവിലെ ആപ്പിള്‍ സിഇഒ ആയ ടിം കുക്ക് പ്രശംസിച്ചു. 'ബുദ്ധിമാനായ തന്ത്രജ്ഞനും ആപ്പിളിന്റെ വിതരണ ശൃംഖലയുടെ കേന്ദ്ര ശില്പികളില്‍ ഒരാളുമാണ് അദ്ദേഹം. സാബിഹ് മൂല്യങ്ങളില്‍ അധിഷ്ഠിതമായി കാര്യങ്ങൾ ചെയ്യുന്നയാളാണ്, അദ്ദേഹം ഒരു അസാധാരണ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരിക്കുമെന്ന് എനിക്കറിയാം. ആഗോളതലത്തിൽ കമ്പനിയ്ക്കുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ അ​ദ്ദേഹത്തിന് കഴിവുണ്ടെന്നും ഇത് പലരീ...
”കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ല”; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
Top News, Entertainment, Kerala News, Latest news, Social Media

”കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ല”; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാരാണ്. സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആന്ധ്രക്കാരനായ അദ്ദേഹത്തിന് കണ്ണൂരിന്റേയോ തലശ്ശേരിയുടെയോ ഭൂമിശാസ്ത്രമോ രാഷ്ട്രീയമോ അറിയില്ല. കൂത്തുപറമ്പിലുണ്ടായ സംഭവത്തിന് നേതൃത്വം നൽകിയത് ഹക്കിം ബത്തേരിയും ടി ടി ആന്റണിയുമാണ്. അഞ്ചുപേരെ കൊന്നത് യുഡിഎഫ് സർക്കാരാണെന്നും റവാഡയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ. സി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടാണിതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഡിജിപി നിയമനത്തിൽ പി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. സർക്കാരാണ് തീരുമാനിക്കേണ്ടത് എന്ന ശരിയായ രീതിയിലുള്ള പ്രതികര...
Social Media

ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ

ഓരോ നാട്ടിലും ഓരോ സംസ്കാരമാണ്. ഇന്ത്യക്കാരുടേത് കുറച്ചുകൂടി നിറങ്ങളും ശബ്ദവും ആഘോഷങ്ങളും ഒക്കെ നിറഞ്ഞ സംസ്കാരമാണ്. ഏത് പൊതുവിടത്തിൽ പോയാലും ഇത് കാണാം. എന്നാൽ, മറ്റ് രാജ്യത്തിലുള്ളവർക്ക് അത് അം​ഗീകരിക്കാൻ സാധിക്കണമെന്നില്ല. ഇന്ന് ഇന്ത്യയിൽ നിന്നും ഒരുപാട് പേർ പലപല ആവശ്യങ്ങൾക്കായി വിദേശത്തേക്ക് കുടിയേറുന്നുണ്ട്. ചിലരൊക്കെ പൗരത്വം നേടി അവിടങ്ങളിൽ സ്ഥിരതാമസവുമാക്കുന്നുണ്ട്. ഇന്ത്യക്കാരെ കുറിച്ചുള്ള പ്രധാന പരാതിയാണ് നേരവും കാലവും പരിസരവുമൊന്നും ​ഗൗനിക്കാതെയുള്ള ബഹളം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത് @SaoirseAF എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ജർമ്മനിയിൽ നിന്നുള്ള ഒരു ബസിനകത്തെ കാഴ്ചകളാണ്. ഇന്ത്യക്കാരായ ഒരുകൂട്ടം യുവാക്കൾ അതിൽ നിന്നും ഉറക്കെ പാടുന്നതും കയ്യടിച്ച് ആസ്വദിക്കുന്നതും ഒക്കെയാണ് വീഡിയ...
Social Media, Topnews

സൈനിക ജീവിതം പൂർത്തിയാക്കി BTS താരം ജെ ഹോപ്പ്

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ഗ്രൂപ്പാണ് ബിടിഎസ് .ഇവരുടെ വാർത്തകൾ അറിയാൻ കൗമാരക്കാർക്കും ചെറുപ്പക്കാർക്കും എന്നും ഒരുപോലെ ആവേശമാണ്. കെ-പോപ്പ് താരവും ബിടിഎസ് അംഗവുമായ ജങ് ഹോ-സിയോക്ക് എന്ന ജെ-ഹോപ്പ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 18 മാസത്തെ സിവിലിയൻ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ മുതിർന്ന അംഗമായ ജിൻ അദ്ദേഹത്തെ സ്വീകരിക്കാൻ ഗാങ്‌വോൺ പ്രവിശ്യയിലെ വോഞ്ജുവിലുള്ള സൈനിക താവളത്തിന് മുന്നിൽ എത്തിയ വിഡിയോയും ഇതിനകം വൈറൽ ആയിട്ടുണ്ട്. പുറത്തെത്തിയ ശേഷം ആരാധകർക്ക് നന്ദി അറിയിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ജെ-ഹോപ്പ് ലൈവിൽ എത്തിയിരുന്നു.തൻ്റെ സൈനിക ജീവിതത്തിൽ ഒരു സിവിലിയൻ എന്ന നിലയിൽ താൻ വളരെയധികം കാര്യങ്ങൾ പഠിച്ചെന്നും, തന്നോടും സമൂഹത്തോടും കൂടുതൽ അടുക്കാൻ ഇത് സഹായ...
Social Media, Technology

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പുത്തന്‍ ഫീച്ചറുകളുമായി കുതിച്ചുപായുമ്പോള്‍ ഗൂഗിളിന്‍റെ യൂട്യൂബിന് മാറിനില്‍ക്കാനാവില്ല. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി ഞെട്ടിക്കുന്നത്. യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‍ലോഡ് ചെയ്യാം. യൂട്യൂബിന്‍റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്‍ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള ഫയലുകള്‍ ലോം...
Social Media

പൂ ചോദിച്ചപ്പോൾ കൊടുത്തത് പൂക്കാലം; മനം കവർന്ന് യൂസഫലിയുടെ വീഡിയോ

ദുബായ്: വിനയം കൊണ്ടും സ്നേ​ഹം കൊണ്ടും വീണ്ടും മനസ് കീഴടക്കി കോടീശ്വരനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. ഇൻസ്റ്റ​ഗ്രാമിൽ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. റാസ ചന്ദ്രശേഖരന്‍ പുതുരുത്തി എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. യൂസഫലി നടന്ന് വരുമ്പോൾ ഒപ്പം നടന്ന് വീഡിയോ എടുക്കാന്‍ തിരക്കിട്ട് വരുന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ യൂസഫലി പെണ്‍കുട്ടിയെ തനിക്കൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി ക്ഷണിക്കുകയും നല്ല ചിരിച്ചുള്ള പോസ് തന്നെ നൽകുകയും ചെയ്തു. വാക്കുകളേക്കാള്‍ പ്രവര്‍ത്തികൊണ്ട് സംസാരിക്കുന്ന ഈ ‘എളിയ കോടീശ്വരനെ’ കണ്ടതില്‍ സന്തോഷം എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെയെന്നും പെൺകുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മനുഷ്യത്വം എന്നത് അനുഗ്രഹവും അന്തസുമാണെന്നും യൂസഫലി തങ്...