BREAKING NEWS


Writers Corner

തണലേകിയവർക്കു താങ്ങാകാം. ഇന്ന് വയോജന ദിനം
Writers Corner

തണലേകിയവർക്കു താങ്ങാകാം. ഇന്ന് വയോജന ദിനം

  ജീവിതയാത്രയിലെ കുറെ നല്ല നാളുകൾ മാറിമറഞ്ഞു എല്ലാവരും എത്തിപ്പെടുന്ന ജീവിതയാത്രയിലെ മറ്റൊരു ഘട്ടമാണ് വാർദ്ധക്യം. അതുകൊണ്ടുതന്നെ വയോജനങ്ങൾക്കു താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. 1991 ഒക്ടോബർ 1 നാണ് മുതിർന്ന പൗരന്മാരുടെ ദിനമായി ആചരിക്കുവാൻ തുടങ്ങിയത്. അവർക്കായി ഒരു ദിനം... നമ്മുടെ പൂർവികർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണുപ്പും, തണലും. എന്നാൽ പുതുതലമുറയിലെ പച്ചയായ യാഥാർഥ്യം ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നാണ്. വാർദ്ധക്യത്തിലെത്തിയവർക്ക് വേണ്ടവിധം പരിഗണന നൽകാതെ അവരെ ഉപയോഗ്യ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളിൽ ഉപേക്ഷിക്കുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്. വൃദ്ധ സദനങ്ങളിലോ മറ്റു സ്ഥലങ്ങളിലോ ഏൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്നും കടമയിൽ നിന്നും ഒഴിഞ്ഞു മാറുന്നവരുടെ എണ്ണവും ചെറുതല്ല. മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം കൊടുക്കുവാനായി നിത്യവരുമാനത്തിന്റെയും സമ...
അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട
Writers Corner

അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട

വൈവിധ്യമാർന്ന ചരിത്രവും വ്യത്യസ്തമായ സംസ്കാരംകൊണ്ടും സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. സാംസ്കാരികവും ചരിത്രപരുവമായ രഹസ്യങ്ങൾ ഇന്ത്യയിലെ ഓരോ സ്മാരകങ്ങളിലും കുടികൊളളുന്നു. സഞ്ചാരികളെ ആകർഷിക്കുന്നതിൽ പേരുകേട്ട നാടാണ് രാജസ്ഥാൻ. ഈ മരുഭൂമിയിൽ അനേകം സ്മാരകങ്ങളും അതിനുപുറമെ ഒരുപാട് ചരിത്രരഹസ്യങ്ങളും മറഞ്ഞുകിടക്കുന്നു. രാജസ്ഥാനിലെ പൗരാണിക കോട്ടകളിലൊന്നാണ് ജയ്‌പൂരിലെ ആംബർ കോട്ട. ആമിർകോട്ട എന്നും ഇതിനെ വിളിക്കുന്നു. ജയ്പൂരിന്റെ അഭിമാനമായി കണക്കാക്കുന്ന ഈ കോട്ടയെപ്പോലെ തന്നെ മനോഹരവും ആകാംക്ഷയേറിയതുമാണ് ഇതിന്റെ പിന്നിലെ ചരിത്രകഥകൾ. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിർമ്മിതിയായിരുന്നു ആംബർ കോട്ടയുടേത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്തിൽ തുടങ്ങിയ നിർമ്മാണം പൂർത്തിയാക്കുവാൻ ഒരു നൂറ്റാണ്ട് എടുത്തുവെന്ന് ചരിത്രം പറയുന്നു. ഇന്ന് കാണുന്ന കോട്ടയുടെ പൂർണ്ണരൂപത്തിലേക്കെത്തിച്ചത് സ്വായി ജയ്‌സിംഗ് രണ്ടാമനും രാജ ജ...
പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്
World, Science, Social Media, Top News, Topnews, Writers Corner

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേരയുടെ മരണത്തെ തുടർന്നാണ് വീണ്ടും അനബെൽ എന്ന പാവ വീണ്ടും ചർച്ചയാകുന്നത്. വിവാദങ്ങൾക്ക് ഇടയാക്കിയ അനബെല്‍ എന്ന പാവയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് ഡാന്‍ റിവേര മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ആളുകൾ ചർച്ച ചെയ്യാൻ മാത്രം എന്ത് പ്രത്യേകതയാണ് അനബെൽ എന്ന പാവയ്ക്കുള്ളത്. 1970ലാണ് അനബെൽ എന്ന പാവയെക്കുറിച്ചുള്ള കഥകൾ ലോകത്ത് പരന്നു തുടങ്ങിയത്. യുഎസിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ഡോണ എന്ന പെണ്‍കുട്ടിക്ക് അവളുടെ അമ്മ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് അനബെൽ എന്ന പാവയെ. ആ കാലഘട്ടത്തില്‍ ''ക്ലാസിക്ക് റാഗഡി ആന്‍ ഡോള്‍'' എന്നാണറിയപ്പെട്ടിരുന്നത്. പാവയ്ക്ക് പേരൊക്കെ നൽകി ഡോണ കൂട്ടുകാരിയായ ആഞ്ചിക്കും അനബെല്ലിനെ പരിചയപ്പെടുത്തി. ക്യൂട്ടായ ആ പാവയെ ഡോണയും ആഞ്ചിയും ക്ലാസിനു കപോകുമ്പോൾ തങ്ങളുടെ മുറിയിൽ സൂക്ഷിച്ചു. എന്നാൽ തിരിച്ചു വന്ന അവരെ ഞെട്ടിച്ചുകെ...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ
Latest news, Special Report, Top News, World, Writers Corner

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ

2010-ൽ ബെയ്ജിങ്-ടിബറ്റ് എക്‌സ്പ്രസ് വേയിലെ ഒരു ഭാഗത്ത് ഉണ്ടായ മഹത്തായ ഗതാഗതക്കുരുക്ക്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാമായി ചരിത്രത്തിൽ ഇടം പിടിച്ചു. 12 ദിവസം നീണ്ടുനിന്ന കുരുക്കിന്റെ ദുരിതങ്ങൾ ഇന്നും ആളുകൾ മറന്നിട്ടില്ല. മംഗോളിയയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് കൽക്കരിയും മറ്റ് നിർമ്മാണ സാമഗ്രികളും കൊണ്ടുവരുന്ന ട്രക്കുകളുടെ നീണ്ട നിരയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഗതാഗതം സ്തംഭിച്ചതായി മനസിലായതോടെ, യാത്രികർ പലരും വാഹനങ്ങളിലാണ് ഭക്ഷണം കഴിച്ച് ഉറങ്ങുവാൻ തുടങ്ങി. ദിവസത്തിൽ ഒരു കിലോമീറ്റർ പോലും മുന്നേറാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിൽ, വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതക്കുരുക്ക് വീണ്ടും കടുത്തതാകുകയും ചെയ്തു. ഡ്രൈവർമാർക്കും യാത്രക്കാർക്കും വേണ്ടി താൽക്കാലിക താമസസൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു. ലഘുഭക്ഷണങ്ങൾ, നൂഡിൽസ്, ശീതളപാനീയങ്ങൾ എന്നിവ നാലിരട്ടി വിലയ്ക്കാണ് വിറ്റു പോയത്. ചരിത്രമായി...
ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം!; തിരുവനന്തപുരം വിമാനത്താവളത്തില്‍
World, Writers Corner

ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം!; തിരുവനന്തപുരം വിമാനത്താവളത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ശനിയാഴ്ച രാത്രി പത്തരയോടെ, അടിയന്തര അനുമതി തേടി രാത്രി പത്തരയോടെ ആ അതിഥി എത്തിയത്. ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയാണ് യുദ്ധ വിമാനത്തിന് റണ്‍വേയിലിറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയത്. ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്. എന്നാല്‍ തികച്ചും സാധാരണമായ ഒന്നെന്നാണ് ഇന്ത്യന്‍ വ്യോമസേന ഈ നടപടിയെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് നാവിക വിഭാഗമായ റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനമാണ് തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നേവിയും റോയല്‍ നേവിയും സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. പറന്നുയര്‍ന്ന വിമാനത്തിന് കാലാവസ്ഥ...
Around Us, Writers Corner

തണലേകാന്‍ നന്മ മരം ഇനിയില്ല

മണ്ണിന്‍റെ നിലവിളിയ്ക്കും, മനുഷ്യ നൊമ്പരങ്ങള്‍ക്കും തണലായി മാറിയ അമ്മ ഇനിയില്ല.മനുഷ്യന് മാത്രമല്ല ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും വേണ്ടി അമ്മയായി പൊരുതിയ പോരാളി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.താന്‍ നിന്ന ഭൂമി അടുത്ത തലമുറയ്ക്ക് പരിക്കുകള്‍ ഇല്ലാതെ പകര്‍ന്ന്‍ കൊടുക്കാന്‍ സാധിക്കണം എന്ന വാക്കുകള്‍ ആണ് സുഗതകുമാരിയുടെ കവിതകളിലൂടെ നമുക്ക് മുന്നിലേക്ക് തുറന്നിരുന്നത്. കടലാസുകളില്‍ ഒതുങ്ങി കൂടാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്ന്‍ തെളിയിച്ച വിളക്ക് ആയിരുന്നു സുഗതകുമാരി.പ്രകൃതിയ്ക്ക് കാവ്യാക്ഷരങ്ങള്‍ കൊണ്ട് ലോകം തീര്‍ത്ത ധീര പോരാളി. തകർന്ന മനസുമായി അഭയം തേടിയ ഒരുപാട് പെൺ ജന്മങ്ങളുടെ ജീവിത കഥയിൽ താങ്ങായി മാറാൻ അമ്മയ്ക്ക് സാധിച്ചു. നിരാലംഭകരുടെ തണൽ ആയി മാറിയ എട്ടോളം അഭയ കേന്ദ്രങ്ങൾക്ക് മരം കൊണ്ട് തണൽ തീർത്ത നന്മ മനസ്. ഈ തണൽ പകർന്നു തന്ന പ്രകൃതി സ്‌നേഹത്തിന്റെയും, മനുഷ്യ സ്‌നേഹത്ത...
Writers Corner

സമരം വിളയുന്ന മണ്ണിന്‍റെ കനൽ പാദങ്ങൾ

പൊന്ന് വിളയുന്ന മണ്ണില്‍ ഇന്ന് വിളയുന്നത് നീതിയ്ക്ക് വേണ്ടിയുന്ന മുറവിളികള്‍ മാത്രം. ''ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്'' മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ ആണ് മനസ്സില്‍ ആദ്യം ഓടിയെത്തുക.കാര്‍ഷിക മേഖലയ്ക്ക് പേര് കേട്ട ഇന്ത്യ.തെഞ്ഞ് ഉരഞ്ഞ ചെരുപ്പും, വിണ്ടുകീറിയ കാല്‍ പാദങ്ങളുമായി മണ്ണിന്‍റെ ദുഃഖത്തിലും സന്തോഷത്തിലും കാവലായി നിന്നവര്‍. ഇന്ന്‍ ഇവര്‍ പോരാട്ടത്തിലാണ്.നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമതിനെതിരെ കര്‍ഷകരുടെ പോരാട്ടം തുടങ്ങീട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുകയാണ്.സമരം കടുത്തതോടെ ഉപാധികളോടെ സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍. നിയമം വരുന്നത്തോടെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനായി സമര പരമ്പരയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നത്.ഭരണ കുടത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ആണ് പാട...
Entertainment, Entertainment News, Latest news, Writers Corner

‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി വന്ന’ ശാലീന സുന്ദരി മോനിഷ വിടവാങ്ങീട്ട് ഇന്നേക്ക് 28 വര്‍ഷങ്ങള്‍

'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി വന്ന', ആ ദിവ്യശാലീന സൗന്ദര്യം മോനിഷ വിടവാങ്ങി ഇന്നേക്ക് 28 വര്‍ഷങ്ങള്‍ തികയുന്നു. മലയാളിത്വത്തിന്റെ നൈര്‍മല്യമുള്ള  ഒരു പിടി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുള്ള പെണ്‍കുട്ടി അതായിരുന്നു മലയാളികള്‍ക്ക് മോനിഷ. പകരം വെയ്ക്കാന്‍ കഴിയാത്തവരാണ് ഓരോ ദുരിതത്തിലൂടെയും കടന്ന് പോകുന്നത്.അതുപോലെ ഒരു യാത്രിയുടെ തീരാ നഷ്ട്ടമാണ് പ്രേക്ഷകര്‍ക്ക് എന്നും ഈ കലാക്കാരി. നൃത്തത്തെ ഹൃദയത്തില്‍ ഈശ്വരതുല്യം ആരാധിച്ച പെണ്‍കുട്ടി. കുട്ടിത്തം വിടും മുന്‍പ് വെറും പതിനാറാമത്തെ വയസ്സില്‍ 'മികച്ച നടിയ്ക്കുള്ള ഉര്‍വ്വശി അവാര്‍ഡ്' മലയാളത്തിലേക്ക് കൊണ്ടുവന്ന ശാലീന ഭാവവും, നിഷ്കളങ്കതയും നിറഞ്ഞ നര്‍ത്തകി. 1992 ഡിസംബർ 5 നു ആലപ്പുഴ ചേർത്തലയിൽ വെച്ച് സിനിമയുടെ ഷൂട്ടിനായി പോകുന്നതിനിടെയായിരുന്നു എക്സറേ കവലയിൽ വച്ചുണ്ടായ കാറപ...