BREAKING NEWS


പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്

By sanjaynambiar
EK8hrdWV Untitled design 66

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേരയുടെ മരണത്തെ തുടർന്നാണ് വീണ്ടും അനബെൽ എന്ന പാവ വീണ്ടും ചർച്ചയാകുന്നത്. വിവാദങ്ങൾക്ക് ഇടയാക്കിയ അനബെല്‍ എന്ന പാവയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് ഡാന്‍ റിവേര മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇങ്ങനെ ആളുകൾ ചർച്ച ചെയ്യാൻ മാത്രം എന്ത് പ്രത്യേകതയാണ് അനബെൽ എന്ന പാവയ്ക്കുള്ളത്. 1970ലാണ് അനബെൽ എന്ന പാവയെക്കുറിച്ചുള്ള കഥകൾ ലോകത്ത് പരന്നു തുടങ്ങിയത്. യുഎസിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ഡോണ എന്ന പെണ്‍കുട്ടിക്ക് അവളുടെ അമ്മ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് അനബെൽ എന്ന പാവയെ. ആ കാലഘട്ടത്തില്‍ ”ക്ലാസിക്ക് റാഗഡി ആന്‍ ഡോള്‍” എന്നാണറിയപ്പെട്ടിരുന്നത്. പാവയ്ക്ക് പേരൊക്കെ നൽകി ഡോണ കൂട്ടുകാരിയായ ആഞ്ചിക്കും അനബെല്ലിനെ പരിചയപ്പെടുത്തി. ക്യൂട്ടായ ആ പാവയെ ഡോണയും ആഞ്ചിയും ക്ലാസിനു കപോകുമ്പോൾ തങ്ങളുടെ മുറിയിൽ സൂക്ഷിച്ചു. എന്നാൽ തിരിച്ചു വന്ന അവരെ ഞെട്ടിച്ചുകൊണ്ട് കട്ടിലില്‍ വെച്ചിരുന്ന പാവ കതകിനടുത്ത് ഇരിക്കുന്നു. ആദ്യമൊന്നും ഡോണ ഇത് കാര്യമായി എടുത്തില്ല. എന്നാൽ സംഭവം തുടർന്നുെകൊണ്ടിരുന്നപ്പോൾ ഇവര്‍ക്ക് ചെറിയ തോതില്‍ ഭയം വന്ന് തുടങ്ങി. സ്ഥലം മാറിയിരിക്കുന്നത് മാത്രമല്ല, തിരിഞ്ഞിരിക്കുക, കാലിന് മുകളില്‍ കാല്‍ കേറ്റി ഇരിക്കുക എന്നിങ്ങനെ വ്യത്യസ്ത തരത്തില്‍ ആ പാവ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒരു മുതിർന്ന വ്യക്തിയെ സമീപിച്ചപ്പോൾ അനബെല്‍ എന്നു പേരുള്ള ഒരു പെണ്‍ക്കുട്ടിയുടെ പ്രേതബാധ ഇതിനുള്ളിലുണ്ടെന്ന് അയാൾ പറഞ്ഞു. സംഭവം ഇങ്ങനെയൊക്കെയായിട്ടും അവർ ഈ പാവയെ കളയാൻ തയാറായില്ല. ഇതിനിടയിലാണ് ലോ എന്ന ചെറുപ്പക്കാരനുമായി ഡോണ പ്രണയത്തിലാവുന്നത്. തന്റെ മുറിയില്‍ വന്ന കാമുകനെ അനബെല്‍ ഉപദ്രവിച്ചതായി ഡോണ പറ‍ഞ്ഞു. ഈ പാവ തന്നെ ഉപദ്രവിക്കുന്നതായി ലോയും പറഞ്ഞു. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റേറായ എഡ് ആന്റ് ലോറന്‍ വാറനെ അവര്‍ സമീപിച്ചു. അപ്പോഴേക്കും ലോകം മുഴുവൻ അലബെല്ലയെക്കുറിച്ചുള്ള കഥകൾ പ്രചരിച്ചു തുടങ്ങി. അവർ പാവയെ മ്യൂസിയത്തിനു കൈമാറി.ഇതിനിടയില്‍ പാവയെ മ്യൂസിയത്തില്‍നിന്ന് കാണാതെ പോയെന്ന തരത്തിലും കഥകൾ പ്രചരിച്ചു.

അനബെല്‍ എന്ന പാവ കുപ്രസിദ്ധമായതോടെ അതിനെ ആസ്പദമാക്കി സിനിമകളും ഇറങ്ങി. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശാസ്ത്രലോകം ഇതിനെ അം​ഗീകരിച്ചിട്ടില്ല.

Tag: Paranormal investigator Dan Rivera passes away; Annabelle doll story back in discussion

Spread the love

Leave a Reply

Your email address will not be published. Required fields are marked *