BREAKING NEWS


രാജഭരണവും എച്ച്.ഐ.വി പോസിറ്റീവുള്ള രാജ്യം ഇസ്വാറ്റിനി

By sanjaynambiar
SWnaJhej Untitled design 64

രാജഭരണം ഇന്നും നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യം. എച്ച്.ഐ.വി പോസിറ്റീവുള്ള 26 ശതമാനം ആളുകള്‍. അവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും നിരോധനം. ഭൂരിഭാഗം ജനങ്ങളും ദരിദ്രരെങ്കിലും ആഡംബരത്തിന്റെ എല്ലാ സീമകളും ലംഘിച്ച് ഭരണം നടത്തുന്ന രാജാവും സംഘവും. ലോകത്ത് ഇങ്ങനെയും ചില രാജ്യങ്ങളുണ്ട്. പറഞ്ഞുവരുന്നത് ഇസ്വാറ്റിനി എന്ന രാജ്യത്തെക്കുറിച്ചാണ്.

ഇസ്വാറ്റിനി ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞ ദിവസം അമേരിക്ക വിവിധ കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ അഞ്ചു വിദേശികളെ ഇവിടേക്ക് നാടുകടത്തിയതിന് പിന്നാലെയാണ്. കുറ്റവാളികള്‍ക്കായി എന്തുകൊണ്ട് ട്രംപ് ഇസ്വാറ്റിനി തിരഞ്ഞെടുത്തുവെന്നത് ദുരൂഹമാണെങ്കിലും സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കാതെ ഇവരെ ഇവിടേക്ക് നാടുകടത്തിയതിന് പിന്നിലെ ട്രംപിന്റെ ഗുഢാലോചനയാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നത്.

കിങ്ഡം ഓഫ് സ്വാറ്റിനി എന്നാണ് പുതിയ പേര്. ഭരണഘടനയില്ലാതെ, പൂർണമായും രാജകല്പ്നകളെ മാത്രം ആശ്രയിച്ച് കഴിയുന്ന രാജ്യമാണ് ഇസ്വാറ്റിനി. 1903 മുതൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ വന്ന ഇസ്വാറ്റിനി 1968ൽ സ്വാതന്ത്ര്യം നേടി. സ്വാസിലാന്‍ഡ് എന്ന പേര് ബ്രിട്ടീഷുകാരടക്കമുള്ള വിദേശികളിട്ടതാണ്. മൊസാമ്പിക്കുമായും സൗത്ത് ആഫ്രിക്കയുമായും അതിര്‍ത്തി പങ്കിടുന്നു. ഇപ്പോഴും രാജവാഴ്ച നിലനില്‍ക്കുന്ന ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഈ കൊച്ചുരാജ്യം. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ സ്വാസിലന്‍ഡിന്‍റെ ആകെ ജനസംഖ്യ 11.60 ലക്ഷം ആണ്. തലസ്ഥാനം എംബാബനെയാണ്. നിയമനിര്‍മാണ സംവിധാനത്തിന്‍റെ ആസ്ഥാനം ലൊബാംബയാണ്. മന്‍സിനിയാണ് ഏറ്റവും വലിയ നഗരം. ഔദ്യോഗിക ഭാഷ ഇംഗ്ലീഷും സ്വാസിയുമാണ്. ക്രിസ്തുമത വിശ്വാസികളാണ് രാജ്യത്തെ ജനസംഖ്യയില്‍ അധികവും; 7.4% പേര്‍ മതരഹിതരാണ്. സ്വാസി (84%), സുലു (10%), മറ്റുള്ളവര്‍ (6%) എന്നിങ്ങനെയാണ് ഇസ്വാറ്റിനിയിലെ വംശീയ വിഭാഗങ്ങളുടെ ഘടന. പരമാധികാര രാജവാഴ്ച നിലനില്‍ക്കുന്ന ഈ രാജ്യത്ത് അതിനെതിരായ ജനവികാരവും ശക്തമാണ്.

Tag: Eswatini, a monarchy and an HIV-positive country

Spread the love

Leave a Reply

Your email address will not be published. Required fields are marked *