BREAKING NEWS


കൊല്ലത്ത് വനിതാ പൊലീസുകാരിക്ക് നേരെ അതിക്രമം; സി.പി.ഒയ്ക്ക് സസ്പെൻഷൻ

By sanjaynambiar
suspension 1

കൊല്ലത്ത് സഹപ്രവർത്തകയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (CPO) നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സസ്പെൻഷൻ ഉത്തരവിൽ കമ്മീഷണർ വ്യക്തമാക്കി. നവാസ് ഗുരുതരമായ അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും കാണിച്ചതായും ഉത്തരവിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

​നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിക്ക് നേരെ അതിക്രമം നടന്നത്. ഉദ്യോഗസ്ഥ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസെടുക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *