ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും
ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷമായിരിക്കും റീ പോസ്റ്റ്മോർട്ടം. അതേ സമയം, അതുല്യ യുടെ ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇയാളുടെ പാസ്പോർട്ട് ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതുല്യ യുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും.
<span;>ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക.

ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു മരണം. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്തുവരികയാണ് ഭർത്താവ് സതീഷ്.
അതുല്യ അവസാനമായി സഹോദരിക്ക് അയച്ച ശബ്ദ സംഭാഷണത്തിൽ. ഭർത്താവ് സതീഷ് ക്രൂരമായി മർദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നും പറയുന്നുണ്ട്.
‘ഇന്നലെ നീ വിളിച്ചതിനുശേഷം ഞാൻ അമ്മയെ വിളിച്ചുവെന്നും. ഞാൻ താഴെ കിടക്കുകയായിരുന്നു. പുതപ്പു മൂടിയാണ് അമ്മയോട് സംസാരിച്ചത്. എന്നെ ചവിട്ടിക്കൂട്ടി . എനിക്ക് വയ്യഡീ. അനങ്ങാൻ വയ്യ. വയറെല്ലാം ചവിട്ടി. സഹിക്കാൻ പറ്റുന്നില്ല’, എന്നു ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. എന്നാൽ, അതുല്യയുടെ മരണത്തിൽ നിരപരാധിയാണെന്നാണ് ഭർത്താവ് സതീഷിന്റെ പ്രതികരണം.
