സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സമരം പുരോഗമിക്കുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്‌സുമാർ പ്രതിഷേധ മാർച്ച് നടത്തി. യുഎൻഎ യുടെ [United Nurses Association]നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
മിനിമം വേതനം 40,000 രൂപയായി നിശ്ചയിക്കുക, ഇഎസ്‌ഐ-പിഎഫ് പരിധി ഉയർത്തുക, കോൺട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു.
പണിമുടക്കിനെ തുടർന്ന് ഇന്ന് ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രം സേവനം ലഭ്യമായി. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടുനിൽക്കുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത...









