BREAKING NEWS


വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് മരണം; സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം

By sanjaynambiar
accident 12345

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെ പുലർച്ചെയുണ്ടായ അപകടം നാടിനെ നടുക്കി.
​തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പാങ്ങപ്പാറ മാങ്കുഴിക്ക് സമീപം. അമിതവേഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടസമയത്ത് യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.ബന്ധുവിന്റെ വീട്ടിൽ പോയി തിരികെ വരുന്നതിനിടയിലായിരുന്നു അപകടം നടന്നത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇന്ന് രജിസ്റ്റർ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെയുണ്ടായ അപ്രതീക്ഷിത മരണം ഉറ്റവർക്കും സുഹൃത്തുക്കൾക്കും തീരാവേദനയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *