BREAKING NEWS


കൊച്ചിൻ കോർപറേഷനിൽ: പതിവു തെറ്റിച്ച് വോട്ടർമാർ; പോളിങ്ങിൽ നേരിയ വർധനവ്

By sanjaynambiar
rtrgh

കൊച്ചിയിൽ പോളിങ് ശതമാനം
ക്രമമായി കുറഞ്ഞുവരുന്ന ‘പതിവു’ ശീലം തെറ്റിച്ചു കോർപറേഷനിലെ വോട്ടർമാർ രേഖപ്പെടുത്തിയതു 62.44 ശതമാനം പോളിങ്. 2020ൽ 62.04 ശതമാനമായിരുന്നു പോളിങ്. ഇക്കുറി നേരിയ വർധനവുണ്ടെന്ന് കണ്ടെത്തൽ; 0.40 ശതമാനം. സമഗ്ര വിശകലനത്തിനു ശേഷം തിരഞ്ഞെടുപ്പു കമ്മിഷൻ കണക്കുകൾ പുതുക്കിയാൽ പോളിങ് ശതമാനത്തിൽ നേരിയ വ്യത്യാസത്തിനും സാധ്യതയുണ്ട്.

2010 മുതൽ 2020 വരെ നടന്ന 3 തദ്ദേശ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് ശതമാനം ക്രമമായി കുറഞ്ഞു വന്ന പതിവാണ് ഇക്കുറി കോർപറേഷനിലെ വോട്ടർമാർ തെറ്റിച്ചത്. 2010ൽ 70.39 ശതമാനം, 2015ൽ 69.62 ശതമാനവും, കോവിഡ് ഭീതിയിൽ തിരഞ്ഞെടുപ്പു നടന്ന 2020ൽ 62.04 എന്നിങ്ങനെയായിരുന്നു പോളിങ് കണക്കുകൾ. അതേസമയം, ജില്ലാ തലത്തിലെയും നഗരസഭപഞ്ചായത്ത് തലങ്ങളിലെയും മികച്ച പോളിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ കോർപറേഷനിൽ നടന്നതു താരതമ്യേന ‘തണുപ്പൻ’ പോളിങ്ങാണ്. ജില്ലാതലത്തിൽ 74.55 ശതമാനമാണു പോളിങ്.

കേരളത്തിന്റെ മഹാനഗരം പതിഞ്ഞ താളത്തിലാണു വോട്ടു ചെയ്തു‌ തുടങ്ങിയതെങ്കിലും പിന്നീടു ഗിയർ മാറ്റിയതോടെ പോളിങ് ശതമാനവും ഉയർന്നു തുടങ്ങി. എങ്കിലും, പ്രതീക്ഷിച്ച വർധന ദൃശ്യമായതുമില്ല.

ആവേശം കത്തിക്കാളിയ പ്രചാരണത്തിനു ശേഷം മുന്നണികളെല്ലാം പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു.
കഴിഞ്ഞ തവണ പോളിങ് കുറഞ്ഞതാണു നേരിയ വ്യത്യാസത്തിനു കോർപറേഷൻ ഭരണം നഷ്ടമാക്കിയതെന്നു വിലയിരുത്തിയ യുഡിഎഫ് ഇക്കുറി കഴിയുന്നത്ര വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതു കാര്യമായി വിജയിച്ചെന്നു കരുതുക പ്രയാസം.

മട്ടാഞ്ചേരി ഗവ.ഗേൾസ് സ്കൂ‌ളിലെ ഒന്നാം നമ്പർ ബൂത്ത് ഉൾപ്പെടെ ചില ബൂത്തുകളിൽ വോട്ടിങ് സമയം കഴിഞ്ഞതിനു ശേഷവും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. പോളിങ് പൊതുവിൽ സമാധാനപരമായിരുന്നു. ഒരിടത്തു നിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത‌ില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *