BREAKING NEWS


Around Us

തദ്ദേശ തിരഞ്ഞെടുപ്പ്: എടത്തലയ്ക്കായി കടുത്ത പോരാട്ടം
Election, Ernakulam

തദ്ദേശ തിരഞ്ഞെടുപ്പ്: എടത്തലയ്ക്കായി കടുത്ത പോരാട്ടം

ആലുവ: ജില്ല പഞ്ചായത്ത് എടത്തല ഡിവിഷൻ. നിലനിർത്താനും തിരിച്ച് പിടിക്കാനും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കനത്ത പോര്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ജയിച്ച എൽ.ഡി.എഫ്. ഹാട്രിക് വിജയത്തിനുള്ള പോരാട്ടത്തിലാണ്. തങ്ങൾക്ക് അനുകൂലമായ മണ്ണായിരുന്നിട്ടും മുമ്പ് കൈവിട്ട ഡിവിഷൻ തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. എൻ.ഡി.എ, എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാർഥികളും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. തീ പാറുന്ന മത്സരമാണ് ഇവിടെ. ​എടത്തല, ചൂർണിക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ. സി.പി.ഐ എടത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറിയുമായ കെ.കെ. അബ്ദുൽ സത്താറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് അംഗവും ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ല പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എടത്തല പഞ്ചായത്തിലേക്ക് മുമ്പ് മത്സരിച്ചിട്ടുണ്ട്. മുൻകാലത്ത് ഗാനമ...
പെൻഷൻ തുക നൽകിയില്ല! കൊല്ലം ചവറയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ
Breaking News, Crime, Kollam

പെൻഷൻ തുക നൽകിയില്ല! കൊല്ലം ചവറയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ

ചവറ : കൊല്ലം ചവറയിൽ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച് ചെറുമകൻ. ചവറ വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് (70) കൊല്ലപ്പെട്ടത്. കൊച്ചുമകൻ ഷഹനാസിനെ (28) ചവറ പോലീസ് കസ്റ്റഡിയിലെടുത്തു. തലയറുത്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചുവെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. ​കൊലപാതകം കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് അറിയിച്ചു. മുംതാസിന്റെ മാതാവിനെയാണ് ഷഹനാസ് കൊലപ്പെടുത്തിയത്. ​ഷഹനാസ് ലഹരിയ്ക്ക് അടിമയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൻഷൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പകയിലാണ് ക്രൂര കൊലയെന്നാണ് പോലീസ് ഈ ഘട്ടത്തിൽ സംശയിക്കുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് ഷഹനാസിനെ കീഴ്പ്പെടുത്തിയതെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. ലഹരിയ്ക്ക് ഈ വിധത്തിൽ അടിമയായ ഒരാളെ ഈ നാട്ട...
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി അറിയാം! നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും.
Breaking News, Cinema, Crime, Ernakulam

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി അറിയാം! നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും.

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത് ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700-ൽ അധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത. ​2017 ഫെബ്രുവരി 17-നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്ത് പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്...
തീയറ്ററുകളിലെ CCTV ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കണ്ടവനും കുടുങ്ങും, ഐപി അഡ്രസ് കണ്ടെത്തി പൊലീസ്
Info, Thiruvananthapuram

തീയറ്ററുകളിലെ CCTV ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കണ്ടവനും കുടുങ്ങും, ഐപി അഡ്രസ് കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KSFDC) കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ എന്നീ തീയറ്ററുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. തിയേറ്ററുകളുടെ പേരുകൾ സഹിതമാണ് ഈ ക്ലിപ്പുകൾ ഓൺലൈനിൽ പ്രചരിച്ചത്. ഹാക്കിംഗും സാമ്പത്തിക താൽപ്പര്യവും ​പോലീസ് നടത്തിയ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, ക്ലൗഡ് സ്റ്റോറേജിലുള്ള സിസിടിവി ദൃശ്യങ്ങൾ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഹാക്ക് ചെയ്താണ് ചോർത്തിയത്. ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പണം നൽകി കാണാൻ കഴിയുന്ന വിധത്തിൽ അപ്‌ലോഡ് ചെയ്യുകയും, അതിലേക്ക് നയിക്കുന്ന ലിങ്കുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ​ദൃശ്യങ്ങൾ വിൽപനയ്ക്ക് ...
മട്ടാഞ്ചേരിയിലെ ‘മിനി ഇന്ത്യ’: സ്ഥാനാർത്ഥികൾക്ക് പത്ത് ഭാഷകളിൽ വോട്ടഭ്യർത്ഥന!
Ernakulam, Politics

മട്ടാഞ്ചേരിയിലെ ‘മിനി ഇന്ത്യ’: സ്ഥാനാർത്ഥികൾക്ക് പത്ത് ഭാഷകളിൽ വോട്ടഭ്യർത്ഥന!

കൊച്ചി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ നേർചിത്രമായ മട്ടാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഇത്തവണ ഭാഷാപരമായ ഒരു വെല്ലുവിളിയാണ് സ്ഥാനാർത്ഥികൾക്ക് മുന്നോട്ട് വെക്കുന്നത്. 'മിനി ഇന്ത്യ' എന്ന് വിളിപ്പേരുള്ള മട്ടാഞ്ചേരി, 36-ഓളം വ്യത്യസ്ത മത-ഭാഷാ ന്യൂനപക്ഷങ്ങൾ ഒത്തൊരുമിച്ച് ജീവിക്കുന്ന പ്രദേശമാണ്. ഇവിടത്തെ പുതിയ ചെറളായി അഞ്ചാം ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മലയാളം കൂടാതെ, വോട്ടർമാരുമായി സംവദിക്കാൻ മറ്റ് നിരവധി ഭാഷകൾ കൂടി അറിഞ്ഞിരിക്കേണ്ട അവസ്ഥയാണ്. ​ഈ ഡിവിഷനിലെ വോട്ടർമാരിൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരും കൊങ്കണി സമൂഹക്കാരും ഉൾപ്പെടുന്നു. ഇവർ സംസാരിക്കുന്ന പ്രധാന ഭാഷകളായ കൊങ്കണി, ഗുജറാത്തി, മറാഠി, കന്നഡ, തുളു, തെലുങ്ക്, തമിഴ്, ഉറുദു, പാഴ്സി എന്നിവയുടെ സ്വാധീനം ഇവിടെ പ്രകടമാണ്. ​പാരമ്പര്യമായി ഇവിടെ താമസിക്കുന്ന പഴ...
ഓർമ്മകളുടെയും ചെറുത്തുനിൽപ്പിന്റെയും ദൃശ്യവിസ്മയം: 30-ാമത് ഐ.എഫ്.എഫ്.കെയിൽ വിയറ്റ്നാം ചിത്രങ്ങൾ
Cinema, Entertainment News, Thiruvananthapuram

ഓർമ്മകളുടെയും ചെറുത്തുനിൽപ്പിന്റെയും ദൃശ്യവിസ്മയം: 30-ാമത് ഐ.എഫ്.എഫ്.കെയിൽ വിയറ്റ്നാം ചിത്രങ്ങൾ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കേരളത്തിൽ (IFFK) ഇത്തവണ വിയറ്റ്നാം സിനിമാലോകത്തിന്റെ വൈവിധ്യമാർന്ന കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്നു. ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ 'കൺട്രി ഫോക്കസ്' വിഭാഗത്തിൽ, വിയറ്റ്നാമിന്റെ സാംസ്കാരിക, വൈകാരിക, രാഷ്ട്രീയ ഭൂമികകളെ ആഴത്തിൽ സ്പർശിക്കുന്ന അഞ്ച് മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. ​വിയറ്റ്നാം യുദ്ധത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്ന ഈ പ്രത്യേക വിഭാഗം, ചരിത്രപരമായ ചെറുത്തുനിൽപ്പുകളും, സാംസ്കാരിക അതിജീവനത്തിന്റെ കഥകളും, യുദ്ധം മനുഷ്യരിലുണ്ടാക്കിയ ആഴത്തിലുള്ള നഷ്ട്ടങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കും. ​അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ​പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ രണ്ട് ചിത...
ചാട്ടമില്ലാത്ത യാത്ര: കുണ്ടന്നൂർ-നെട്ടൂർ പാലം അപകടക്കെണി ഒഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ആശ്വാസം
Ernakulam, Local News

ചാട്ടമില്ലാത്ത യാത്ര: കുണ്ടന്നൂർ-നെട്ടൂർ പാലം അപകടക്കെണി ഒഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ആശ്വാസം

മരട്: "പാലത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ഒന്ന് ശ്വാസം അടക്കിപ്പിടിക്കും, അല്ലെങ്കിൽ ഉറപ്പാണ് തെറിച്ചു പോകും." – കുണ്ടന്നൂർ-നെട്ടൂർ പാലത്തിലൂടെ ദിവസേന യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രികരുടെ പേടിസ്വപ്നമായിരുന്നു റോഡും പാലവും ചേരുന്ന ഭാഗത്തെ 'ചാട്ടം'. ഒരടിയോളം ഉയരവ്യത്യാസത്തിൽ താഴ്ന്നുപോയ അപ്രോച്ച് റോഡ്, നിരവധി പേരെ തെറിപ്പിച്ചു വീഴ്ത്തി അപകടത്തിലാക്കിയിരുന്നു. ​എന്നാലിപ്പോൾ ആ പേടിക്ക് അറുതിയായി! ​ഒടുവിൽ, അപകടക്കെണിയായ ആ ഭാഗത്തെ ഇടിവ് നികത്തി ടാർ ചെയ്‌തതോടെ നാട്ടുകാർക്ക് ആശ്വാസമായി. "പരിഹാരമുണ്ടായതിൽ സന്തോഷം. എത്രയോ പേരാണ് ഇവിടെ വീണത്. രാത്രികാലങ്ങളിലെ യാത്ര പേടിച്ച്, വേറെ വഴി തേടിയവരുണ്ട്," പ്രദേശവാസിയായ ഒരാൾ പറഞ്ഞു. ​ ​കൊച്ചിയിലെയും ആലപ്പുഴയിലെയും നിരവധി പാലങ്ങൾക്ക് സമീപം സമാനമായ തകരാർ കണ്ടതിനെത്തുടർന്ന് അധികൃതർ കാരണം കണ്ടെത്താൻ തീരുമാനിച്ചിരുന്നു. കുണ്ടന്നൂർ-നെട്ടൂർ പാലത്തിൻ്റെ അപ്രോച...
ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത
Crime, Ernakulam

ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത

  കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം. ആർക്കൊക്കെ ലഹരി കൈമാറിയെന്നതിലാണ് അന്വേഷണം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും ഇന്നലെയാണ് 22 ഗ്രാം എംഡിഎംഎയുമായി ഉനൈസും കല്ല്യാണിയും ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽവെച്ച് ഡാൻസാഫ് പിടിയിലാവുന്നത്. ഉനൈസും കല്ല്യാണിയും മുൻപും ലഹരിക്കേസുകളിൽ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷൻ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തായിരുന്നു ലഹരി ഇടപാട്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഇവർ താമസിച്ച ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു.  ...
കൊച്ചി ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ദിവസവും മൂന്ന് ട്രിപ്പുകള്‍
Ernakulam

കൊച്ചി ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ദിവസവും മൂന്ന് ട്രിപ്പുകള്‍

  കൊച്ചി: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. കൂടാതെ ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. ജെട്ടി സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ഗോശ്രീപാലം കടന്ന് കാളമുക്കിലെത്തി തിരിച്ച് ഹൈക്കോര്‍ട്ട് വഴി എം ജി റോഡിലൂടെ ജോസ് ജങഷന്‍, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ്യാര്‍ഡ്, മഹാരാജാസ് കോളേജ്, സുഭാഷ് പാര്‍ക്ക് വഴി ജെട്ടിയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഡബിള്‍ ഡക്കര്‍ അപ്പര്‍ ഡക്ക് നിരക്ക് മുമ്പ് 300 രൂപയായിരുന്നതില്‍ നിന്ന് 200 രൂപയായും 150 രൂപയായിരുന്ന ലോവര്‍ഡക്ക് നിരക്ക് 100 രൂപ എന്നിങ്ങനെയാണ് ഇളവ് വരുത്തിയത്. നിലവില്‍ സര്‍വീസിന് ശേഷം നിരത്തിലിറങ്ങിയ ബസിലാണ് പുതിയ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. അതുപോലെ, ദിവസവും വൈകുന്നേരം 4-ന് എറണാകുളം ജെട...
മൈമിൽ പലസ്തീൻ ഐക്യദാർഢ്യം: കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു
Kasaragod

മൈമിൽ പലസ്തീൻ ഐക്യദാർഢ്യം: കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു

  കാസർഗോഡ്: പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കി മൈം അവതരിപ്പിച്ചതിനെ തുടർന്ന് സ്കൂൾ കലോത്സവം നിർത്തിവച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്. ഇന്നലെയാണ് കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് മൈമിൽ അവതരിപ്പിച്ചത്. കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില വിദ്യാർഥികൾ സ്റ്റേജിലേക്ക് കയറിവരികയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത് എന്നാണ് അധ്യാപകരുടെ വിശദീകരണം. പ്രതിഷേധത്തെ തുടർന്ന് ഇന്ന് കുമ്പള ഹയർ സെക്കന്ററി സ്കൂളി...