BREAKING NEWS


ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങി കൊച്ചി

By sanjaynambiar
hj

കൊച്ചി: നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടലിലും ക്രൗൺ പ്ലാസ കൊച്ചിയിലും ക്രിസ്മസ് ട്രീ തിരിതെളിയിക്കൽ ചടങ്ങ് നടന്നു.
​മാരിയറ്റ് ഹോട്ടൽ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തിരിതെളിച്ചത് പരമ്പരാഗത ക്രിസ്‌മസ് ചടങ്ങുകളും ഹോട്ടലിന്റെ തനതായ സൗന്ദര്യവും സമന്വയിപ്പിച്ച പരിപാടിയോടെയാണ്. പ്രശസ്‌ത ചലച്ചിത്ര താരം ലിയോണ ലിഷോയ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇതോടൊപ്പം, 2025 ലെ ഗ്ലോബൽ കസ്റ്റമർ അപ്രീസിയേഷൻ വാരവും ആചരിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര പറഞ്ഞു, “ഏറെ പ്രിയപ്പെട്ട ഒരു പരമ്പരാഗത ചടങ്ങിനായി എല്ലാവരെയും ഒരുമിപ്പിക്കാനായതിൽ വളരെയധികം സന്തോഷമുണ്ട്.” വൈവിദ്ധ്യമാർന്ന വിഭവങ്ങൾ അണിനിരന്ന അത്താഴവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

​ക്രൗൺ പ്ലാസയിൽ മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ ക്ഷണിച്ചുകൊണ്ട് ചടങ്ങ് നടത്തി. മുഖ്യാതിഥിയായ മിലൻ ഡിസൈൻസ് സിഇഒ ഷേർലി റെജിമോൻ ക്രിസ്തുമസ് മരത്തിലെ വർണസംവിധാനം സ്വിച്ച് ഓൺ ചെയ്തു. പ്രത്യേക ആവശ്യകതകളുള്ള കുട്ടികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന രക്ഷ സൊസൈറ്റിയിലെ കുട്ടികൾ നിർമ്മിച്ച അലങ്കാരങ്ങളാൽ ചടങ്ങ് മനോഹരമായിരുന്നു. ചോയ്സ് സ്കൂളിലെ കുട്ടികളുടെ കോയിർ ഗാനാലാപനത്തോടെ പരിപാടി തുടങ്ങി. ജിഞ്ചർബ്രഡ് ഹൗസ്, ക്രിസ്മസ് പുഷ്‌പാലങ്കാര നിർമാണം പോലെ ക്രിസ്മസ് പാരമ്പര്യത്തോടനുബന്ധിച്ചുള്ള നിരവധി ആഘോഷപരിപാടികളും നടന്നു.

​ക്രൗൺ പ്ലാസ കൊച്ചി ഹോട്ടലിന്റെ ജനറൽ മാനേജരായ ദിനേശ് റായ് പറഞ്ഞു, “ഈ വാർഷിക ട്രീ ലൈറ്റിംഗ് ചടങ്ങ് സന്തോഷവും സ്നേഹവും ആഘോഷങ്ങളും നിറഞ്ഞ സീസണിൻ്റെ തുടക്കമാണ്.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *