BREAKING NEWS


Around Us

ചാട്ടമില്ലാത്ത യാത്ര: കുണ്ടന്നൂർ-നെട്ടൂർ പാലം അപകടക്കെണി ഒഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ആശ്വാസം
Ernakulam, Local News

ചാട്ടമില്ലാത്ത യാത്ര: കുണ്ടന്നൂർ-നെട്ടൂർ പാലം അപകടക്കെണി ഒഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ആശ്വാസം

മരട്: "പാലത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ഒന്ന് ശ്വാസം അടക്കിപ്പിടിക്കും, അല്ലെങ്കിൽ ഉറപ്പാണ് തെറിച്ചു പോകും." – കുണ്ടന്നൂർ-നെട്ടൂർ പാലത്തിലൂടെ ദിവസേന യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രികരുടെ പേടിസ്വപ്നമായിരുന്നു റോഡും പാലവും ചേരുന്ന ഭാഗത്തെ 'ചാട്ടം'. ഒരടിയോളം ഉയരവ്യത്യാസത്തിൽ താഴ്ന്നുപോയ അപ്രോച്ച് റോഡ്, നിരവധി പേരെ തെറിപ്പിച്ചു വീഴ്ത്തി അപകടത്തിലാക്കിയിരുന്നു. ​എന്നാലിപ്പോൾ ആ പേടിക്ക് അറുതിയായി! ​ഒടുവിൽ, അപകടക്കെണിയായ ആ ഭാഗത്തെ ഇടിവ് നികത്തി ടാർ ചെയ്‌തതോടെ നാട്ടുകാർക്ക് ആശ്വാസമായി. "പരിഹാരമുണ്ടായതിൽ സന്തോഷം. എത്രയോ പേരാണ് ഇവിടെ വീണത്. രാത്രികാലങ്ങളിലെ യാത്ര പേടിച്ച്, വേറെ വഴി തേടിയവരുണ്ട്," പ്രദേശവാസിയായ ഒരാൾ പറഞ്ഞു. ​ ​കൊച്ചിയിലെയും ആലപ്പുഴയിലെയും നിരവധി പാലങ്ങൾക്ക് സമീപം സമാനമായ തകരാർ കണ്ടതിനെത്തുടർന്ന് അധികൃതർ കാരണം കണ്ടെത്താൻ തീരുമാനിച്ചിരുന്നു. കുണ്ടന്നൂർ-നെട്ടൂർ പാലത്തിൻ്റെ അപ്രോച...
ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത
Crime, Ernakulam

ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത

  കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം. ആർക്കൊക്കെ ലഹരി കൈമാറിയെന്നതിലാണ് അന്വേഷണം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും ഇന്നലെയാണ് 22 ഗ്രാം എംഡിഎംഎയുമായി ഉനൈസും കല്ല്യാണിയും ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽവെച്ച് ഡാൻസാഫ് പിടിയിലാവുന്നത്. ഉനൈസും കല്ല്യാണിയും മുൻപും ലഹരിക്കേസുകളിൽ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷൻ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തായിരുന്നു ലഹരി ഇടപാട്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഇവർ താമസിച്ച ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു.  ...
കൊച്ചി ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ദിവസവും മൂന്ന് ട്രിപ്പുകള്‍
Ernakulam

കൊച്ചി ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ദിവസവും മൂന്ന് ട്രിപ്പുകള്‍

  കൊച്ചി: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. കൂടാതെ ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. ജെട്ടി സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ഗോശ്രീപാലം കടന്ന് കാളമുക്കിലെത്തി തിരിച്ച് ഹൈക്കോര്‍ട്ട് വഴി എം ജി റോഡിലൂടെ ജോസ് ജങഷന്‍, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ്യാര്‍ഡ്, മഹാരാജാസ് കോളേജ്, സുഭാഷ് പാര്‍ക്ക് വഴി ജെട്ടിയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഡബിള്‍ ഡക്കര്‍ അപ്പര്‍ ഡക്ക് നിരക്ക് മുമ്പ് 300 രൂപയായിരുന്നതില്‍ നിന്ന് 200 രൂപയായും 150 രൂപയായിരുന്ന ലോവര്‍ഡക്ക് നിരക്ക് 100 രൂപ എന്നിങ്ങനെയാണ് ഇളവ് വരുത്തിയത്. നിലവില്‍ സര്‍വീസിന് ശേഷം നിരത്തിലിറങ്ങിയ ബസിലാണ് പുതിയ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. അതുപോലെ, ദിവസവും വൈകുന്നേരം 4-ന് എറണാകുളം ജെട...
മൈമിൽ പലസ്തീൻ ഐക്യദാർഢ്യം: കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു
Kasaragod

മൈമിൽ പലസ്തീൻ ഐക്യദാർഢ്യം: കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു

  കാസർഗോഡ്: പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കി മൈം അവതരിപ്പിച്ചതിനെ തുടർന്ന് സ്കൂൾ കലോത്സവം നിർത്തിവച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്. ഇന്നലെയാണ് കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് മൈമിൽ അവതരിപ്പിച്ചത്. കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില വിദ്യാർഥികൾ സ്റ്റേജിലേക്ക് കയറിവരികയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത് എന്നാണ് അധ്യാപകരുടെ വിശദീകരണം. പ്രതിഷേധത്തെ തുടർന്ന് ഇന്ന് കുമ്പള ഹയർ സെക്കന്ററി സ്കൂളി...
ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ
Palakkad

ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് ഡിഎംഒ. രണ്ട് ഡോക്ടർമാരെ അന്വേഷണത്തിനായി ഡോ. പത്മനാഭൻ, ഡോ.കാവ്യാ എന്നിവരെ നിയമിച്ചതായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. റിപ്പോർട്ട് കിട്ടിയുടൻ കടുത്ത നടപടി എടുക്കുമെന്ന് ഡിഎംഒ അറിയിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് ഡിഎംഒ നടപടിയെടുത്തത്.വീണു പരിക്കേറ്റ ഒൻപതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന പരാതി. സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. അഞ്ചുദിവസം കഴിഞ്ഞ് തിരിച്ചു വന്നാൽ മതിയെന്ന് പറ...
എലപ്പുള്ളിയിലെ മദ്യനിർമാണശാലയുടെ പ്രവർത്തനങ്ങൾ തടഞ്ഞ് പ്രദേശവാസികൾ
Palakkad

എലപ്പുള്ളിയിലെ മദ്യനിർമാണശാലയുടെ പ്രവർത്തനങ്ങൾ തടഞ്ഞ് പ്രദേശവാസികൾ

  പാലക്കാട്: എലപ്പുള്ളിയിലെ ഒയാസിസ് മദ്യനിർമാണശാലയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയ മണ്ണു മാന്തി യന്ത്രങ്ങൾ ഉൾപ്പെടെയാണ് നാട്ടുകാർ തടഞ്ഞത്. എന്നാൽ കാട് വെട്ടിത്തളിക്കാനായാണ് എത്തിയതെന്ന് ഒയാസിസ് കമ്പനി പ്രതിനിധി പറയുന്നു. രാവിലെയാണ് മദ്യനിർമാണശാല ആരംഭിക്കുന്ന സ്ഥലത്തേയ്ക്ക് മണ്ണു മാന്തി യന്ത്രങ്ങൾ ഒയാസിസ് മദ്യനിർമാണ കമ്പനി എത്തിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും സമരസമിതിയും ചേർന്നാണ് സംഘത്തെ തടഞ്ഞത്. കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ മണ്ണു മാന്തി യന്ത്രങ്ങൾ ഉൾപ്പടെ ഭൂമിയിലേക്ക് കടത്തി വിടില്ലെന്നാണ് സമര സമിതി നിലപാട്. കാടുവെട്ടി തെളിക്കുന്നതിൻ്റെ മറവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സമര സമിതി വ്യക്തമാക്കി. എന്നാൽ കാട് വെട്ടിതെളിയിക്കാനാണ് എത്തിയതെന്നും സർവ്വേ ഉൾപ്പെടെ ന...
ജനവാസമേഖലയിൽ വീണ്ടും പടയപ്പ; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു
Idukki

ജനവാസമേഖലയിൽ വീണ്ടും പടയപ്പ; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു

  ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും വഴിയോരക്കടകളും ആന തകര്‍ത്തു. കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ജനവാസ മേഖലയിൽ പടയപ്പയുടെ പരാക്രമം നടന്നത്. നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനയെ തുരത്തുകയായിരുന്നു. ആന സമീപ പ്രദേശത്തു തന്നെയുണ്ടെന്നും ഉടന്‍ തന്നെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇടക്കിടെ കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി പരാക്രമം നടത്തുന്നത് ആളുകളിൽ ആശങ്കയായി മാറിയിട്ടുണ്ട്.  ...
ചാമ്പ്യൻസ് ബോട്ട് ലീഗ്; മത്സരങ്ങൾ ഒക്ടോബർ 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kannur

ചാമ്പ്യൻസ് ബോട്ട് ലീഗ്; മത്സരങ്ങൾ ഒക്ടോബർ 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  കണ്ണൂർ: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ അഞ്ചരക്കണ്ടി പുഴയിൽ മുഴപ്പിലങ്ങാട് കടവിന് സമീപം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് അധ്യക്ഷനാവും. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ. 30 പേർ തുഴയുന്ന ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. മമ്മാക്കുന്ന് പാലത്തിൽ നിന്ന് ആരംഭിച്ച് ഒരു കിലോമീറ്റർ ദൂരത്തിൽ മുഴപ്പിലങ്ങാട് കടവ് റോഡിന്റെ ഓരത്തുള്ള അഞ്ചരക്കണ്ടി പുഴയിലാണ് വള്ളംകളി മത്സരം നടത്തുക. മത്സരത്തിനായി ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, കടമ്പൂർ, പിണറായി, ധർമടം, പെരളശ്ശേരി എന്നീ അഞ്ച് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് തെരെഞ്ഞെടുത്തത്. ള്ളങ്ങൾ എത്തിക്കുക കാസർകോഡ് ജില്ലയിൽ നിന്നുമാണ്. മുഴപ്പിലങ്ങാട് ഈസ്റ്റ്‌ എൽ പി സ്കൂളിൽ നടന്ന സംഘ...
പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; ഹർജി നാളെ വീണ്ടും പരി​ഗണിക്കും
Thrissur

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; ഹർജി നാളെ വീണ്ടും പരി​ഗണിക്കും

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇത് സംബന്ധിച്ച് ഹർജി നാളെ വീണ്ടും പരി​ഗണിക്കും.ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്നാണ് ഹൈക്കോടതി നിലപാട്. ഗതാ​ഗത കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന് കോടതി അറിയിച്ചു. ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന്‌ കാണിച്ച്‌ മോണിറ്ററിങ്‌ കമ്മിറ്റിയും തൃശൂർ കളക്ടറും ചൊവ്വാഴ്ച റിപ്പോർട്ട്‌ നൽകിയിരുന്നു എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴാണ് ഹൈക്കോടതി ഇടപെട്ട് ആഗസ്‌ത്‌ അഞ്ചിന്‌ ടോൾപിരിവ് തടഞ്ഞത്. കഴിഞ്ഞ 40 ത് ദിവസമായി...
വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
Wayanad

വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

കൽപ്പറ്റ : വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി..കേസിനാസ്പദമായ സംഭവം നടക്കുന്നത് സെപ്‌റ്റംബർ ഒന്നിനാണ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തി വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്. അതെ സമയം പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ പറഞ്ഞു.സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. വനംവകു...