BREAKING NEWS


Kerala News

ട്രോളോടു ട്രോൾ; എഫ്35 വിമാനം വിൽപനയ്ക്ക്
National, India, Kerala News, Latest news, News, Top News

ട്രോളോടു ട്രോൾ; എഫ്35 വിമാനം വിൽപനയ്ക്ക്

എന്തും ഏതും ഓൺലെെന‍ിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതാണല്ലോ നമ്മളുടെ ഇപ്പോഴത്തെ രീതി. എന്നാൽ, പ്രമുഖ സെല്ലിം​ഗ് ആപ്ലിക്കേഷനായ ഒഎല്‍എക്സില്‍ ഇക്കുറി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ഇത്തിരി വമ്പൻ സാധനമാണ്. അതേ, തിരുവനന്തപുരത്ത് പറന്നിറങ്ങിയ ആ അതിഥിയാണ് ഒഎൽഎക്സിലെ താരം. ട്രോളുകളിൽ നിറയുന്ന അമേരിക്കയുടെ എഫ്35 എന്ന അത്യാധുനിക യുദ്ധവിമാനത്തിന് നാല് മില്യണ്‍ യുഎസ് ഡോളറാണ് വിൽപ്പന ട്രോൾ വില. 800 കോടിയോളം വിലമതിക്കുന്ന യുദ്ധവിമാനമാണ് മലയാളി വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഫുള്ളി ഓട്ടോമാറ്റിക്, സെക്കന്റ് ഓണര്‍, ബ്രാന്‍ഡ് ന്യൂ ടയര്‍, ന്യൂ ബാറ്ററി എന്നതൊക്കെയാണ് പ്രത്യേകതകളായി നല്‍കിയിരിക്കുന്നത്. അതേസമയം, സംഭവം നര്‍മബോധത്തോടെ ചെയ്തതാണെങ്കിലും അതീവ സുരക്ഷാ സംവിധാനങ്ങളോടെ തലസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചകളായി തുടരുന്ന യുദ്ധവിമാനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോസ്റ്റ് ചെയ്തയാള്‍ പേടിക്...
നിപ ഭീഷണി ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കും. പാലക്കാട് ജാഗ്രത തുടരുന്നു
Palakkad, Kerala News, Latest news, Top News

നിപ ഭീഷണി ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കും. പാലക്കാട് ജാഗ്രത തുടരുന്നു

പാലക്കാട് ജില്ലയിൽ നിപാ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധന. ജില്ലയിൽ 222 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. 3 പേര്‍ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച ഏഴു പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണ്. പാലക്കാട് തച്ചനാട്ടുകര നിപാ ബാധിത പ്രദേശത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പാണ് സാമ്പിളുകൾ ശേഖരിച്ചത്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയി...
സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക
Alappuzha, Ernakulam, Idukki, Kannur, Kasaragod, Kerala News, Kollam, Kottayam, Kozhikode, Latest news, Malappuram, Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad

സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക

സംസ്ഥാനത്ത് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഭാഗികമായി മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. പല ഇടങ്ങളിലും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് യാത്രാ സംവിധാനങ്ങൾ തളർത്തപ്പെട്ടു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായെങ്കിലും സമര അനുകൂലികൾ വട്ടമിട്ട് ബസുകൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന യാത്രക്കാർ തിരിച്ചു പോകാനാവാതെ കാത്തുനിൽക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായി മുടങ്ങി. നിരത്തുകളിൽ ചുരുക്കം ഓട്ടോറിക്ഷകൾ മാത്രമാണ് ഓടുന്നത്. അടിയന്തരമായ ആരോഗ്യപരിശോധനയ്ക്കായി ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന രോഗികൾക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട...
പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവ്
Breaking News, Kerala News, Latest news, Top News

പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവ്

ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതി ആവശ്യം തള്ളിയതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെൺമക്കൾക്ക് സ്വത്ത് തുല്യമായി വീതിക്കുന്നതിന് തടസമായിനിന്ന 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിറുത്തലാക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കേന്ദ്രനിയമത്തിനു മുന്നിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ നിർണായക വിധി. 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവുമായി ചേർന്നു പോകുന്നില്ല. സെക്ഷൻ 3 അനുസരിച്ച് പാരമ്പര്യ സ്വത്തിൽ ആർക്കും ജന്മാവകാശമില്ല എന്നു പറയുമ്പോൾ സെക്ഷൻ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവർക്...
ഓറഞ്ച് പൂച്ചയുണ്ട്: സൂക്ഷിക്കുക
Entertainment News, Kerala News, Latest news, Top News

ഓറഞ്ച് പൂച്ചയുണ്ട്: സൂക്ഷിക്കുക

സമൂഹ മാധ്യമങ്ങളിൽ വയറലായ ഓറഞ്ച് പൂച്ചയെ സൂക്ഷിക്കണമെന്ന് കേരളം പോലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒട്ടേറെ അനിമേഷൻ കഥാപാത്രങ്ങളെ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. കുട്ടികൾക്ക് പഠിക്കാനും വളരാനും അത് ഒരുപാട് സഹായിക്കുന്നുണ്ട്. എന്നാൽ, ഓറഞ്ച് പൂച്ച അങ്ങനെ അല്ല. ക്രൂരതയും അക്രമ സ്വഭാവവുമാണ് ഓറഞ്ച് പൂച്ചയുടെ മുഖമുദ്ര. സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്‍കി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇത്തരം വിഡിയോകൾ കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നാണ് കേരളം പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം വിഡിയോകള്‍ കുട്ടികളില്‍ അനുകരണചിന്ത വളര്‍ത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായി പ്രതികരിക്കാനും ഇടയാക്കുന്നു. സ്ഥിരമായി ഈ വീഡിയോ കാണുന്ന കുട്ടികള്‍ മറ്റുള്ളവരുടെ ...
സംസ്ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ് ; വടക്കൻ കേരളത്തിൽ ശക്തമായ മഴ
Kerala News, Latest news, Top News, Weather

സംസ്ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ് ; വടക്കൻ കേരളത്തിൽ ശക്തമായ മഴ

കള്ളക്കടൽ പ്രതിഭാസം തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാൻ സാധ്യത. കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം എന്നീ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നു. അടുത്ത 2 ദിവസങ്ങളിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യൂനമർദ്ദപ്പാത്തി ദുർബലമായി...
കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം
Kerala News, Latest news, Top News, Topnews

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനും പ്രവർത്തകർ ശ്രമിച്ചു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് അത്ര പെട്ടെന്ന് സർവകലാശാലയിലേക്ക് വരാനാകില്ലെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ശക്തമായ പ്രതിഷേധം തുടരുമെന്നും ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനമെന്നും പ്രതിഷേധക്കാർ അറിയിച്ചു. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാൾ അദ്ദേഹം ഒളിച്ചോടുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരാഞ്ഞു. Tag:SFI protests against Vice Chancellor Mohanan Kunnummal at Kerala University ...
പ്രേതബാധയുണ്ടെന്ന ആരോപണം; കര്‍ണാടകയില്‍ 55- വയസ്സുകാരിയെ തല്ലിക്കൊന്നു
Kerala News, Latest news

പ്രേതബാധയുണ്ടെന്ന ആരോപണം; കര്‍ണാടകയില്‍ 55- വയസ്സുകാരിയെ തല്ലിക്കൊന്നു

പ്രേതബാധയുണ്ടെന്ന ആരോപണത്തെ തുടർന്ന് കര്‍ണാടകയില്‍ 55- വയസ്സുകാരിയെ തല്ലിക്കൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഗീതമ്മയുടെ മകൻ സഞ്ജയ്‌ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ എത്തിയ രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടാരോപിച്ച് ഇതിനെതിരെ പൂജ ചെയ്യാൻ സഞ്ജയ്, ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് ​ഗീതമ്മയെ കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആശയും ഭര്‍ത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഗീതമ്മയുടെ വീട്ടിലെത്തി. തുടര്‍ന്ന് പൂജ കര്‍മങ്ങളെന്ന പേരില്‍ മര്‍ദനം ആരംഭിക്കുകയായിരുന്നു. നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വടി കൊണ്ട് ആവര്‍ത്തിച്ച് ആശ മർദിക്കുന്നതും ഇതിനിടയില്‍ ഗീതമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ക്യാമറയില്‍ റെക്കോര്‍ഡു ചെയ്യപ്പെട്ട ഈ ആ...
കോന്നി ക്വാറി അപകടം; തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു
Kerala News, Latest news, Top News

കോന്നി ക്വാറി അപകടം; തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു

പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചശേഷമാകും ഇനി തെരച്ചിൽ തുടരുക. നേരത്തെ NDRF-ദൗത്യസംഘത്തിലെ നാല് പേർ ഹിറ്റാച്ചിക്ക് അടുത്ത് എത്തിയെങ്കിലും വലിയ പാറകൾ മൂടിക്കിടക്കുന്നതിനാൽ ഓപ്പറേറ്ററെ കണ്ടെത്താനാകാതെ മടങ്ങി. ക്യാബിന് മുകളിൽ ഉള്ള പാറ കഷ്ണങ്ങൾ മാറ്റാൻ ആണ് ദൗത്യ സംഘം ഇറങ്ങിയത്. അത് പൂർത്തിയാക്കി അവർ തിരികെ കയറി. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രൈൻ ഉടൻ എത്തും. ആവശ്യമെങ്കിൽ ആലപ്പുഴയിൽ നിന്ന് കൂടുതൽ ശേഷിയുള്ള ഹിറ്റാച്ചിയും എത്തിക്കും. റോപ്പ് ഘടിപ്പിക്കാൻ ഉള്ള സൗകര്യങ്ങൾ ചെയ്തു. ക്രെയിൻ എത്തിയാൽ റോപ്പ് ഉപയോഗിച്ച് ബുൾഡോസറിനെ താഴേക്ക് മാറ്റുമെന്ന് കളക്ടർ പറഞ്ഞു. പാറ കഷണങ്ങൾക്കിടയിൽ മഹാദേവ പ്രധാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തി...