“എം.എൽ.എ ക്വാർട്ടേഴ്സിൽ ജനങ്ങൾക്ക് വരാൻ പ്രയാസമില്ല; ഓഫീസ് മാറ്റം പ്രശാന്തിന്റെ ഇഷ്ടം”: കെ. മുരളീധരൻ
തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എ.എയുമായ കെ. മുരളീധരൻ. എം.എൽ.എ ഹോസ്റ്റലിൽ ഓഫീസ് പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് അസൗകര്യമാണെന്ന വാദത്തെ അദ്ദേഹം തള്ളി. എട്ടു വർഷം താൻ എം.എൽ.എ ആയിരുന്നപ്പോൾ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നതെന്നും അന്ന് ആർക്കും പരാതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്വാർട്ടേഴ്സിലെ ഓഫീസ് സൗകര്യം: നഗരത്തിന്റെ കേന്ദ്രഭാഗത്തായതിനാൽ എം.എ.എ ക്വാർട്ടേഴ്സിലേക്ക് വരാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവർ തന്നെ കാണാൻ അവിടെ വരുമായിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിൽ തന്നെ രണ്ടാമതും വട്ടിയൂർക്കാവ് ജനം തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എം.എൽ.എ ക്വാർട്ടേഴ്സിലെ മുറികൾ എം.എൽ.എമാരുടെ ആവശ്യത...










