തമിഴകത്തിന്റെ ‘തലൈവർ’ 75-ന്റെ നിറവിൽ!
ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിൽക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് ഇന്ന് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഒരു സാധാരണ ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി, ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ 'തലൈവർ' എന്ന സ്ഥാനമുറപ്പിച്ച ഇതിഹാസമാണ് ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന ഈ അതുല്യ നടൻ.അമ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം സമ്മാനിച്ച മികച്ച കഥാപാത്രങ്ങൾ എല്ലാ പ്രായക്കാർക്കും ഇന്നും ഒരുപോലെ പ്രിയങ്കരമാണ്. അദ്ദേഹത്തിന്റെ സിനിമകൾ ടിവിയിൽ വരുമ്പോൾ ഇന്നും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം തുടങ്ങി ആറ് ഭാഷകളിലായി 170-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകളിലെ അദ്ദേഹത്തിന്റെ തനതായ ശൈലിയും മാസ്മരികമായ ഡയലോഗുകളും (വൺ ലൈനറുകൾ) ആണ് അദ്ദേഹത്തിന് ഇത്രയും വലിയൊരു ആരാധകവൃന്ദത്തെ നേടിക്കൊടുത്തത്.
1975-ൽ പുറ...










