BREAKING NEWS


സൂര്യ – ജിത്തു മാധവൻ ചിത്രം ‘സൂര്യ 47’ ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

By sanjaynambiar
gh

ചെന്നൈ: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രം ‘സൂര്യ 47′ ചെന്നൈയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. നടി ജ്യോതികയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസ് ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

​രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രമാണിത്. പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും സംവിധായകൻ പങ്കുവെച്ചു.ചിത്രത്തിൽ സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം കൈകാര്യം ചെയ്യുന്നു. നസ്രിയ നസിം ആണ് ചിത്രത്തിലെ നായിക. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

​മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
​ഛായാഗ്രഹണം: വിനീത് ഉണ്ണി പാലോട്,എഡിറ്റിംഗ്: അജ്മൽ സാബു,​പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ,സംഘട്ടനം: ചേതൻ ഡിസൂസ,പിആർഒ: ശബരി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തു.

നടൻ കാർത്തി, രാജശേഖർ പാണ്ഡ്യൻ (2D എന്റർടെയിൻമെന്റ്), എസ്.ആർ. പ്രകാശ്, എസ്.ആർ. പ്രഭു (ഡ്രീം വാരിയർ പിക്ചേഴ്സ്) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവർ ചിത്രത്തിന് വിജയം ആശംസിച്ചു.
​’സൂര്യ 47’ നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *