BREAKING NEWS


മധുബാല-ഇന്ദ്രൻസ് ചിത്രം: “ചിന്ന ചിന്ന ആസൈ”യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

By sanjaynambiar
jh

കൊച്ചി: നടി മധുബാലയും നടൻ ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

​വർഷാ വാസുദേവാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. സംവിധായിക തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.​ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
​ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ‘ചിന്ന ചിന്ന ആസൈ’യുടെ നിർമ്മാണം നിർവഹിക്കുന്നത്.

ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം പൂർണ്ണമായും വാരണാസിയിൽ പൂർത്തിയാക്കി. 2026-ന്റെ തുടക്കത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
​നേരത്തെ, തമിഴ് സംവിധായകൻ മണിരത്‌നമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

​ചിത്രത്തിന്റെ ഛായാഗ്രഹണം ഫയിസ് സിദ്ധിക്ക്,സംഗീതംഗോവിന്ദ് വസന്ത,​എഡിറ്റർറെക്ക്സൺ ജോസഫ്,പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ,ആർട്ട് ഡയറക്റ്റർ: സാബു മോഹൻ,വസ്ത്രാലങ്കാരം സമീറാ സനീഷ്,മേക്കപ്പ്  രഞ്ജിത്ത് അമ്പാടി,സൗണ്ട് ഡിസൈനർ രംഗനാഥ് രവി,​കൊറിയോഗ്രാഫർ ബ്രിന്ദാ,ഗായകർ ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത എന്നിവരാണ്
.

Spread the love

Leave a Reply

Your email address will not be published. Required fields are marked *