“ആക്ഷനും സസ്പെൻസും നിറച്ച് ‘ദൂരം 2’; ഹ്യൂസ്റ്റണിൽ നിന്നുള്ള മലയാളം ഷോർട്ട് മൂവി ട്രെയിലർ പുറത്തിറങ്ങി.”
വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് 'ദൂരം'. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2 ന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നു. വൈശാഖ്, അജയ് വാസുദേവ് തിരക്കഥാകൃത്തായ ഉദയകൃഷ്ണ, ഷാജി കൈലാസ്, വിഷ്ണു മോഹൻ തുടങ്ങിയ പ്രമുഖരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. വിമല്‍ കുമാര്‍ തന്നെ രചനയും സംവിധാനവും നിർവഹിച്ച ദൂരം 2 ന്റെ സ്റ്റണ്ട് സൂപ്പർവിഷൻ ചെയ്തിരിക്കുന്നത്. കലൈ കിങ്സ്റ്റൺ ആണ്
ഹ്യൂസ്റ്റൺ, ടെക്സാസ് (USA) തുടങ്ങിയ വിദേശ ഇടങ്ങളിൽ ഷൂട്ട് ചെയ്ത സിനിമ അവിടുത്തെ ലോക്കൽ കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ആക്ഷനും സ...










