BREAKING NEWS


വിദ്യുത് ജംവാൽ ഹോളിവുഡിലേക്ക്; ‘സ്ട്രീറ്റ് ഫൈറ്റർ’ ഫസ്റ്റ് ലുക്ക് ശ്രദ്ധേയം!

By sanjaynambiar
NBVC

തൂപ്പാക്കി വില്ലൻ ഇനി ആഗോള താരം. തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രം ‘തുപ്പാക്കി’യിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വിദ്യുത് ജംവാൽ ഹോളിവുഡിൽ തകർപ്പൻ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.
​കിറ്റാകോ സകുരായ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ആക്ഷൻ ചിത്രമായ ‘സ്ട്രീറ്റ് ഫൈറ്റർ’ (Street Fighter) ലൂടെയാണ് വിദ്യുത് ജംവാൽ അന്താരാഷ്ട്ര സിനിമയിലേക്ക് കടക്കുന്നത്.

​പ്രശസ്ത വീഡിയോ ഗെയിം സീരീസായ കാപ്കോമിന്റെ ‘സ്ട്രീറ്റ് ഫൈറ്റ്’ നെ ആസ്പദമാക്കിയാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ വിദ്യുത് അവതരിപ്പിക്കുന്നത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ധൽസിം’ എന്ന കഥാപാത്രത്തെയാണ്.​കഴിഞ്ഞ ദിവസം പുറത്തുവിട്ട വിദ്യുതിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മുടി മൊട്ടയടിച്ച്, ശരീരമാസകലം വ്യത്യസ്തമായ ആഭരണങ്ങളോടും പ്രത്യേക വേഷപ്പകർച്ചയോടുമാണ് നടൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിദ്യുതിൻ്റെ ആക്ഷൻ രംഗങ്ങളിലെ പ്രകടനം എങ്ങനെയായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

​ചിത്രത്തിൽ വിദ്യുത് ജംവാൽ കൂടാതെ വൻ താരനിര അണിനിരക്കുന്നുണ്ട്. ജേസൺ മൊമൊവ, നോഹ സെൻ്റിനിയോ, കലിന ലിയാങ്, ആൻഡ്രൂ കോജി, റോമൻ റെയിൻസ്, ഡേവിഡ് ഡാസ്റ്റ്‌മാൽചിയൻ, കോഡി റോഡ്‌സ്, ആൻഡ്രൂ ഷൂൾസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
​സിനിമ ആസ്വാദക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം 2026 ഒക്ടോബർ 16 ന് റിലീസ് ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *