BREAKING NEWS


Cinema

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി അറിയാം! നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും.
Breaking News, Cinema, Crime, Ernakulam

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി അറിയാം! നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും.

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത് ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700-ൽ അധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത. ​2017 ഫെബ്രുവരി 17-നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്ത് പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്...
ഓർമ്മകളുടെയും ചെറുത്തുനിൽപ്പിന്റെയും ദൃശ്യവിസ്മയം: 30-ാമത് ഐ.എഫ്.എഫ്.കെയിൽ വിയറ്റ്നാം ചിത്രങ്ങൾ
Cinema, Entertainment News, Thiruvananthapuram

ഓർമ്മകളുടെയും ചെറുത്തുനിൽപ്പിന്റെയും ദൃശ്യവിസ്മയം: 30-ാമത് ഐ.എഫ്.എഫ്.കെയിൽ വിയറ്റ്നാം ചിത്രങ്ങൾ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കേരളത്തിൽ (IFFK) ഇത്തവണ വിയറ്റ്നാം സിനിമാലോകത്തിന്റെ വൈവിധ്യമാർന്ന കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്നു. ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ 'കൺട്രി ഫോക്കസ്' വിഭാഗത്തിൽ, വിയറ്റ്നാമിന്റെ സാംസ്കാരിക, വൈകാരിക, രാഷ്ട്രീയ ഭൂമികകളെ ആഴത്തിൽ സ്പർശിക്കുന്ന അഞ്ച് മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. ​വിയറ്റ്നാം യുദ്ധത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്ന ഈ പ്രത്യേക വിഭാഗം, ചരിത്രപരമായ ചെറുത്തുനിൽപ്പുകളും, സാംസ്കാരിക അതിജീവനത്തിന്റെ കഥകളും, യുദ്ധം മനുഷ്യരിലുണ്ടാക്കിയ ആഴത്തിലുള്ള നഷ്ട്ടങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കും. ​അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ​പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ രണ്ട് ചിത...
കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണിങ്ങുമായി വിഷ്ണു വിശാൽ ചിത്രം “ആര്യൻ”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
Cinema

കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണിങ്ങുമായി വിഷ്ണു വിശാൽ ചിത്രം “ആര്യൻ”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വിഷ്ണു വിശാൽ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം "ആര്യൻ" ബോക്സ് ഓഫീസിൽ നേടിയത് വമ്പൻ ഓപ്പണിംഗ്. വിഷ്ണു വിശാലിൻ്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം നേടിയത്. പ്രീമിയർ ഷോ മുതൽ തന്നെ ഗംഭീര പ്രതികരണം നേടിയ ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺകരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണിങ്ങുമായി വിഷ്ണു വിശാൽ ചിത്രം "ആര്യൻ"; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. 'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.  പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീരം എന്നഭിപ്രായപ്പെടുന്ന ചിത്രം, ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്...
ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്
Cinema

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്

രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. 'ഗുമ്മടി നർസയ്യ' എന്ന പേരിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവരാജ് കുമാറാണ്. നടനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള പരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറിൽ എൻ. സുരേഷ് റെഡ്ഡി (എൻഎസ്ആർ) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹം ഈ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. 1983 മുതൽ 1994 വരെയും 1999 മുതൽ 2009 വരെയും ഒന്നിലധികം തവണ യെല്ലാണ്ടു്വിലെ നിയമസഭാംഗമായി സേവനമനുഷ്ഠിച്ച നർസയ്യ, സ്വതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്. സാധാരണക്കാരനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട അദ്ദേഹം ഒരു യഥാർത്ഥ ജനായകൻ ...
ഷറഫുദീന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം “മധുവിധു”
Cinema

ഷറഫുദീന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം “മധുവിധു”

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ "മധുവിധു" വിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ഷറഫുദീന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാണം ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ്. ചിത്രം 2025 ൽ തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചി...
മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്
Cinema

മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' യിലെ പുതിയ ഗാനം എത്തി. 'കണ്മണീ നീ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാർത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ശിവം, സെൽമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹവും ഇവരുടെ ബന്ധത്തിൻ്റെ ആഴവും ഗാനത്തിൻ...
സൈനു ചാവക്കാടന്റെ ‘രഘുറാം’; ചിത്രം പുരോഗമിക്കുന്നു
Cinema

സൈനു ചാവക്കാടന്റെ ‘രഘുറാം’; ചിത്രം പുരോഗമിക്കുന്നു

സൈനു ചാവക്കാടൻ തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന രഘുറാം എന്ന ചിത്രത്തിന്റെ ചിത്രീകരണം, കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പുരോഗമിക്കുന്നു. സെലസ്റ്റ്യ പ്രൊഡക്ഷന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന ഈ ചിത്രം,വ്യത്യസ്തമായ ആക്ഷൻ ത്രില്ലർ ചിത്രമാണ്.മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് സംവിധായകൻ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ആയ ജയന്റെ മകൻ മുരളി ജയൻ ഒരു പ്രധാന ആഷൻ രംഗത്ത് ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും പ്രത്യേകതയാണ്. തമിഴ് നടൻ ആദിഷ് ബാല, ആദിശ്വമോഹൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമ്പത്ത് റാം, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം - ...
ആക്ഷൻ ഡ്രാമയുമായി വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും; SVC59 പാൻ ഇന്ത്യൻ ചിത്രം ആരംഭിച്ചു
Cinema

ആക്ഷൻ ഡ്രാമയുമായി വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും; SVC59 പാൻ ഇന്ത്യൻ ചിത്രം ആരംഭിച്ചു

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രം ഹൈദരാബാദിൽ ആരംഭിച്ചു. 'SVC59' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോലയാണ്. മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് ആണ് ൻ ചിത്രത്തിൽ നായികയാവുന്നത്. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്‌പ്പ് നടത്തിയ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഭീഷ്മപർവ്വം, ഹെലൻ, പൂക്കാലം,ബോഗയ്‌വില്ല, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രമുഖനായ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും, ഭ്രമയുഗം, സൂക്ഷ്മദർശിനി, 18+, ടർബോ,ഡീയസ് ഈറേ എന്നീ ചിത്രങ്ങൾക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ എത്തുന്ന ചിത്രം കൂടിയാണിത്. വിജയ് കത്തി പിടിച്ച് നിൽക്കുന്ന പോസ്റ്ററിന് ആക്ഷൻ പാക്...
“എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു”നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്
Cinema

“എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു”നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്

  നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ "പാതിരാത്രി" കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. നേ...
രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്”; ആഗോള റിലീസ് നവംബർ 7 ന്
Cinema

രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്”; ആഗോള റിലീസ് നവംബർ 7 ന്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന " ദി ഗേൾഫ്രണ്ട്" എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025, നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. രശ്‌മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള സംഭാഷണം ഉൾപ്പെടുന്ന ഒരു രംഗം റിലീസ് ചെയ്ത് കൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുന്നത്. "നദിവേ" എന്ന ട...