നടി ആക്രമിക്കപ്പെട്ട കേസിൽ: ആറു പ്രതികളുടെ ശിക്ഷാവിധി ഇന്ന്; നടൻ ദിലീപിനെ വിട്ടയച്ചതിനുള്ള കാരണം കോടതി ഇന്ന് വ്യക്തമാക്കും
കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പുറപ്പെടുവിക്കുക.കേസിലെ പ്രധാന പ്രതികളായ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച്. സലീം, പ്രദീപ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിക്കുന്നത്. ലൈംഗിക കുറ്റകൃത്യത്തിനായി ക്വട്ടേഷൻ നൽകപ്പെട്ടതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്.
2017 ഫെബ്രുവരി 17 തൃശൂരിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടന്നത്. അങ്കമാലി അത്താണിക്ക് സമീപം വെച്ച് നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പ്രതികൾ ഇവരെ തട്ടിക്കൊണ്ടുപോയി. ഏകദേശം രണ്ട് മണിക്കൂറോളം വാഹനത്തിനുള്ളിൽ വെച്ച് അതിക്രൂരമായ പീഡനം അരങ്ങേറി.പ്രതികൾ നടിയെ നടൻ ലാലിന്റെ വീടിന് മുന്നിൽ ഉപേക്ഷിച...










