മണലാരണ്യത്തിൽ റാഷിദ് വിളയിച്ച ‘പടന്നക്കാട്’ പെരുമ; അബുദാബിയിൽ നൂറുമേനി ജൈവവിളവെടുപ്പ്
അബുദാബി: പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും മണ്ണറിഞ്ഞ് അധ്വാനിച്ചാൽ മണലാരണ്യത്തിലും പൊന്ന് വിളയിക്കാമെന്ന് തെളിയിക്കുകയാണ് പടന്നക്കാട് സ്വദേശിയായ റാഷിദ്. മുസഫ ഷാബിയ 12-ലെ ഒരു കെട്ടിടത്തിൽ വാച്ച്മാനായി ജോലി ചെയ്യുന്ന റാഷിദ്, താൻ ജോലി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലെ ഒഴിഞ്ഞു കിടന്ന സ്ഥലത്താണ് വിസ്മയിപ്പിക്കുന്ന ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്.
വാച്ച്മാനായി ജോലിയിൽ പ്രവേശിച്ച റാഷിദ്, കെട്ടിടത്തിന് മുന്നിലെ മണ്ണ് കൃഷിക്ക് അനുയോജ്യമല്ലെന്ന് കണ്ടപ്പോൾ അത് നീക്കം ചെയ്യുകയും ഒരു ലോഡ് വളക്കൂറുള്ള മണ്ണ് ഇറക്കുകയും ചെയ്തു. മത്സ്യക്കടയിലെ മാലിന്യങ്ങൾ അടിവളമായി ഉപയോഗിച്ചും ചാണകപ്പൊടി ചേർത്തുമാണ് റാഷിദ് മണ്ണ് പാകപ്പെടുത്തിയത്. റാഷിദിന്റെ താല്പര്യം കണ്ടറിഞ്ഞ കെട്ടിടത്തിലെ താമസക്കാർ നാട്ടിൽ പോയി മടങ്ങിയെത്തിയത് വൈവിധ്യമാർന്ന പച്ചക്കറി വിത്തുകളുമായാണ്.
ആദ്യം ചീരയാണ് വിളവെടുത്തതെങ്കിലും ഇന്ന് റാഷിദി...










