BREAKING NEWS


ഗർഭിണിയെ മർദിച്ച സംഭവം; സി.ഐക്ക് സസ്പെൻഷൻ, ഷൈമോളുടെ നിയമപോരാട്ടത്തിന് വിജയം

By sanjaynambiar
pregnant women

എറണാകുളം : നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ എസ്.എച്ച്.ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടിരുന്നു. കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനെത്തുടർന്നാണ് സസ്പെൻഷൻ.
​മഫ്തിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പൊതുസ്ഥലത്തുവെച്ച് രണ്ടുപേരെ മർദിക്കുന്നത് ഷൈമോളുടെ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതേത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ ഷൈമോൾ ഭർത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രൻ ഷൈമോളെ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾക്കായി ഒരു വർഷത്തോളം ഷൈമോൾ നിയമപോരാട്ടം നടത്തി. ഒടുവിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മഫ്തിയിലായിരുന്ന സി.ഐ പ്രതാപചന്ദ്രനെ കൂടെയുള്ള പോലീസുകാർ പിടിച്ചുമാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഷൈമോളുടെയും കുടുംബത്തിന്റെയും തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *