ബെംഗളൂരുവിൽ ടെക്കി യുവതിയുടെ മരണം കൊലപാതകം; 18-കാരൻ പിടിയിൽ
ബെംഗളൂരു: രാമമൂർത്തി നഗറിലെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ലൈംഗിക പീഡനശ്രമം എതിർത്ത 34-കാരിയായ ഷർമിളയെ സമീപവാസിയായ കർണാൽ കുറെ (18) കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അപകടമെന്ന് ആദ്യം നിഗമനം: ജനുവരി 3-നാണ് സുബ്രഹ്മണി ലേഔട്ടിലെ അപ്പാർട്ട്മെന്റിൽ ഷർമിളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.ജനുവരി 3-ന് രാത്രി 9 മണിയോടെ സ്ലൈഡിങ് ജനാലയിലൂടെയാണ് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച യുവതിയെ പ്രതി ക്രൂരമായി മർദിച്ചു.
മർദനമേറ്റ് യുവതി ബോധരഹിതയായതോടെ പ്രതി അവരുടെ വായും മൂക്കും മൂടിക്കെട്ട...










