BREAKING NEWS


Thrissur

തൃശ്ശൂരിൽ സിനിമ കാണാനെത്തിയ കുടുംബം കുട്ടിയെ തിയേറ്ററിൽ മറന്നുവെച്ചു
Thrissur

തൃശ്ശൂരിൽ സിനിമ കാണാനെത്തിയ കുടുംബം കുട്ടിയെ തിയേറ്ററിൽ മറന്നുവെച്ചു

ഗുരുവായൂരിൽ സിനിമ കാണാനുള്ള തിരക്കിനിടയിൽ ഏഴ് വയസ്സുള്ള കുട്ടിയെ തിയേറ്ററിൽ മറന്നു വെച്ച് കുടുംബം. ജനപ്രീതിനേടിയ ലോക ചാപ്റ്റർ 1 എന്ന സിനിമ കാണാനുള്ള തിരക്കിനിടയിലാണ് സംഭവം . ഗുരുവായൂരിലുള്ള ദേവകി തിയേറ്ററിൽ ആണ് സംഭവം നടന്നത്. ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക് ലോക സിനിമ കാണാനെത്തിയ കുടുംബമാണ് കുട്ടിയെ തിയേറ്ററിൽ വെച്ച് മറന്നത്. ഈ തീയേറ്ററിലേക്ക് എത്തിയ ചാവക്കാട് സ്വദേശികളായ കുടുംബത്തിന് സിനിമിയ്ക്കുള്ള ടിക്കറ്റ് കിട്ടിയിരുന്നില്ല. ഇതേതുടർന്ന് ഇവർ തൊട്ടടുത്തുള്ള അപ്പസ്‌ തീയേറ്ററിലേക്ക് പോവുകയായിരുന്നു. തിയേറ്ററിൽ നിന്നും ടിക്കറ്റ് ലഭിച്ച കുടുംബം സിനിമയ്ക്ക് കയറിയെങ്കിലും കുട്ടി കൂടെ ഇല്ലാത്തത് അപ്പോഴും ശ്രദ്ധിച്ചില്ല. ഈ സമയം കുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട ദേവകി തിയേറ്ററിലെ ജീവനക്കാർ വിവരം അന്വേഷിച്ച് അപ്പാസ് തിയേറ്ററിൽ ഉള്ളവരെ അറിയിക്കുകയായിരുന്നു. എന്നാൽ കുട്ടി കൂടെ ഇല്ലെന്നുള്ള കാര്യം ...
സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് ശബ്ദ സന്ദേശം അയച്ച   സംഭവത്തില്‍   അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍
Thrissur

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് ശബ്ദ സന്ദേശം അയച്ച   സംഭവത്തില്‍   അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ : സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തില്‍ അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളില്‍ ഓണാഘോഷം നാളെ നടത്തുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐയുടെ പരാതിയിലായിരുന്നു നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലീങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലീങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ഥികളെ ...
തൃശൂര്‍ പുതുക്കാട് ബാറില്‍ ജീവനക്കാരനെ കുത്തുകൊന്നു; ഒരു പ്രതി അറസ്റ്റില്‍
Thrissur, Kerala News, Latest news, Top News, Topnews

തൃശൂര്‍ പുതുക്കാട് ബാറില്‍ ജീവനക്കാരനെ കുത്തുകൊന്നു; ഒരു പ്രതി അറസ്റ്റില്‍

തൃശൂര്‍ പുതുക്കാട്ടെ ബാറിനു പുറത്ത് നടന്ന വാക്കുതര്‍ക്കം അതിക്രമത്തിലേക്ക് നീങ്ങി ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ടത് എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64) ആണ്. കൊച്ചി സ്വദേശി ഫിജോ ജോണി (40) എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇന്നലെ രാത്രിയോടെയായിരുന്നു. പുതുക്കാട് മേ ഫെയര്‍ ബാറിന് മുന്നിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലേക്കും പിന്നീട് പകയും കൊലപാതകവുമിലേക്കും മാറുകയായിരുന്നു. "വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ല" എന്ന ആരോപണമാണ് തര്‍ക്കത്തിന് തുടക്കമായതെന്ന് പൊലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനുശേഷം ഫിജോ ബാറില്‍ നിന്ന് പുറത്തേക്ക് പോയി. പിന്നീട് തൃശൂരിലേക്ക് പോയ ഇയാള്‍ നഗരത്തില്‍ നിന്ന് കത്തി വാങ്ങി വീണ്ടും ബാറിലേക്ക് തിരിച്ചെത്തുകയായിരുന്നു. മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. രാത്രി 11.30 ഓടെയാണ് ഹേമചന...
സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക
Alappuzha, Ernakulam, Idukki, Kannur, Kasaragod, Kerala News, Kollam, Kottayam, Kozhikode, Latest news, Malappuram, Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad

സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക

സംസ്ഥാനത്ത് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഭാഗികമായി മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. പല ഇടങ്ങളിലും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് യാത്രാ സംവിധാനങ്ങൾ തളർത്തപ്പെട്ടു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായെങ്കിലും സമര അനുകൂലികൾ വട്ടമിട്ട് ബസുകൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന യാത്രക്കാർ തിരിച്ചു പോകാനാവാതെ കാത്തുനിൽക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായി മുടങ്ങി. നിരത്തുകളിൽ ചുരുക്കം ഓട്ടോറിക്ഷകൾ മാത്രമാണ് ഓടുന്നത്. അടിയന്തരമായ ആരോഗ്യപരിശോധനയ്ക്കായി ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന രോഗികൾക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട...
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍; ശാസ്ത്രമേള പാലക്കാടും
Thrissur, Kerala News, Latest news, Top News

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍; ശാസ്ത്രമേള പാലക്കാടും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍ നടക്കും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്തും നടക്കും. മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള ഇക്കുറിയും സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. Tag: State School Arts Festival to be held in Thrissur this time; Science Festival to be held in Palakkad too...
തൃശൂരിൽ കെഎസ്ആർട്ടിസി  ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; പന്ത്രണ്ടോളം പേർക്ക് പരുക്ക്
Thrissur, Kerala News

തൃശൂരിൽ കെഎസ്ആർട്ടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; പന്ത്രണ്ടോളം പേർക്ക് പരുക്ക്

തൃശൂർ: തൃശ്ശൂർ പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസിൻ്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Thrissur, Crime, Kerala News

നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശ്ശൂര്‍: പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴി...
തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Thrissur, Kerala News, Latest news

തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്....
കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം
Thrissur, Kerala News

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ബസ് ഇടിച്ചു യുവാവ് മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രദർശനത്തിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുഴിയിൽപ്പെടാതിരിക്കാനായി വിഷ്ണുദത്ത് സ്കൂട്ടർ വെട്ടിച്ച സമയത്താണ് റോഡിൽ വീണത്. പിന്നാലെ വന്ന ബസ് വിഷ്ണുവിനെയും അമ്മയെയും മുകളിലൂടെ കയറിയിറങ്ങി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. തൃപ്രയാർ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡിൽ നിരവധി കുഴികളുണ്ട്. ഇത് അടക്കാൻ നാട്ടുകാരും കൗൺസിലർമാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോർപ്പറേഷൻ നടപടിയെടുത്തില്ലെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി. പ്രതിപക്ഷ കൗൺസിലർമാർ റോഡിൽ കിടന്ന് പ്രതിഷേധം നടത്തി....
ചാലക്കുടിയിൽ പെയിന്റ് കടക്ക്‌ തീപിടിച്ചു
Thrissur

ചാലക്കുടിയിൽ പെയിന്റ് കടക്ക്‌ തീപിടിച്ചു

തൃശ്ശൂർ: നോർത്ത് ചാലക്കുടിയിൽ പെയിന്റ് ഹാർഡ്വെയർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയിൽ തീപിടുത്തം. തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തീയണക്കാനായി അഞ്ച് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ അടക്കം ഉള്ളതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു....